സ്വന്തം ലേഖകൻ
ത-ൃക്കരിപ്പൂർ : സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പത്രപ്രവർത്തകനെ തടഞ്ഞുനിർത്തി മർദ്ദിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ ചന്തേര പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. തൃക്കരിപ്പൂർ മൈത്താനി ഫാത്തിമ മൻസിലിൽ എംഏ. മുഹമ്മദിന്റെ മകനും പ്രാദേശിക പത്രപ്രവർത്തകനുമായ എസ്. മുഹമ്മദ് ആസിഫിനെയാണ് 31, ഓഗസ്റ്റ് 28-ന് രാത്രി 9 മണിക്ക് മൂന്നംഗ സംഘം തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചത്.
മുഹമ്മദ് ആസിഫിന്റെ കുടുംബത്തെ സോഷ്യൽ മീഡിയയിൽ അപമാനിച്ചത് ചോദ്യം ചെയ്തതിനാണ് മൂന്നംഗ സംഘം അദ്ദേഹത്തെ തടഞ്ഞുനിർത്തി ഇരുമ്പ് വടി കൊണ്ടടടിച്ചത്. മുഹമ്മദ് ആസിഫിന്റെ പരാതിയിൽ കൈക്കോട്ടുകടവിലെ അബ്ദുള്ള കടവത്ത്, കണ്ടാലറിയാവുന്ന രണ്ടുപേർ എന്നിങ്ങനെ മൂന്നുപേർക്കെതിരെയാണ് ചന്തേര പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തത്.