ട്രെയിനിന് നേരെ വീണ്ടും കല്ലേറ്

കാസർകോട്: ട്രെയിനിന് നേരെ വീണ്ടും കല്ലേറ്.  തിരുവനന്തപുരത്ത് നിന്നും മുംബയിലേക്കുള്ള 16346 നേത്രാവതി എക്സ്‌പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കുമ്പളയ്ക്കും ഉപ്പളയ്ക്കുമിടയിൽ ഇന്നലെ രാത്രി 8.45നാണ് സംഭവം. ആക്രമണത്തിൽ എസ് 2 കോച്ചിന്റെ ചില്ല് തകർന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ട്രെയിനിന് നേരെ സമാനരീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ മാസം ഇരുപത്തിനാലിന് ഏറനാട് എക്‌സ്‌‌‌പ്രസിന് നേരെ കല്ലേറുണ്ടായിരുന്നു.  ആഗസ്റ്റ് പതിനാറിന് കണ്ണൂരിൽ വന്ദേഭാരത് എക്സ്പ്രസിന് നേരെയും ആക്രമണമുണ്ടായിരുന്നു.

Read Previous

ലൈംഗിക പീഡനം സിപിഎമ്മിൽ കത്തുന്നു

Read Next

രഞ്ജിത് ചക്രപാണി അന്തരിച്ചു, സംസ്കാരം നാളെ ഉച്ചയ്ക്ക്