ലൈംഗിക പീഡനം സിപിഎമ്മിൽ കത്തുന്നു

സ്റ്റാഫ് ലേഖകൻ

കാസർകോട്: സ്വകാര്യാശുപത്രി ജീവനക്കാരിയെ തൊഴിൽ സ്ഥിരത വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ, സിപിഎമ്മിന് തികഞ്ഞ മൗനം. നായന്മാർമൂല സ്വകാര്യാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ കുണിയ സ്വദേശിയായ പാർട്ടി നേതാവാണ് മോഹന വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചത്.

ആശുപത്രിയിൽ ഒഴിഞ്ഞു കിടന്നിരുന്ന മുറിയിലാണ് ജില്ലാ നേതാവ് യുവതിയെ അനുഭവിച്ചത്. സംഭവം നേരിൽക്കണ്ട ആശുപക്രി ജീവനക്കാരനാണ് രഹസ്യം പുറത്തുവിട്ടത്. നാൽപ്പതുകാരനായ ജില്ലാ നേതവ് ഇപ്പോൾ പാർട്ടി നിരീക്ഷണത്തിലാണ്. ആശുപത്രിയിൽ സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് ജില്ലാ നേതാവ് പീഡിപ്പിച്ചതായി പാർട്ടി നടത്തിയ രഹസ്യാന്വോഷണത്തിൽ യുവതി സമ്മതിച്ചുവെങ്കിലും, ജില്ലാ നേതൃത്വം നേതാവിനെ സംരക്ഷിച്ചു നിർത്തിയിരിക്കുകയാണ്.

സ്വകാര്യാശുപത്രിയിലെ ലൈംഗിക പീഡനം നാട്ടിൽ പ്രധാനപ്പെട്ട പാർട്ടി അണികളുടെ ചെവിയിലുമെത്തിയിട്ടുണ്ടെങ്കിലും, പാർട്ടി പീഡന സംഭവം ഒതുക്കി വെച്ചിരിക്കുകയാണ്. പീഡനത്തിനിരയായ യുവതി രേഖാമൂലം പരാതി തരാൻ തയ്യാറായിട്ടില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ  മറുപടി. എന്നാൽ പീഡനം നടന്ന കാര്യം യുവതി പാർട്ടി അന്വേഷക സംഘത്തോട് സമ്മതിച്ചിട്ടുണ്ട്.

LatestDaily

Read Previous

ലൈംഗിക പീഡനത്തിന് ഒത്താശ സീരിയൽ നടി അറസ്റ്റിൽ

Read Next

ട്രെയിനിന് നേരെ വീണ്ടും കല്ലേറ്