പേരക്കുട്ടിയെ ഗർഭിണിയാക്കിയ വയോധികനെതിരെ പോക്സോ

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വയോധികൻ പോക്‌സോ കേസിൽ  അറസ്റ്റില്‍. തളിപ്പറമ്പ്  പോലീസ് സ്റ്റേഷന്‍ പരിധിയിൽ താമസിക്കുന്ന 64 കാരനെയാണ് ഇൻസ്പെക്ടർ ഏ.വി.ദിനേശ് അറസ്റ്റു ചെയ്തത്. പതിമൂന്നുകാരിയായ പേരകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടിയെ ബന്ധുക്കൾ ഡോക്ടറെ കാണിച്ചപ്പോഴാണ് രണ്ട് മാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.   തുടർന്ന് തളിപ്പറമ്പ്പോലീസിൽ വിവരമറിയിച്ചു. പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ തളിപ്പറമ്പ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Read Previous

വിദ്യാർത്ഥിയുടെ മരണം പോലീസുദ്യോഗസ്ഥരെ കാഞ്ഞങ്ങാട്ടേയ്ക്ക് സ്ഥലം മാറ്റി

Read Next

ഭൂമിതരം മാറ്റൽ; ആർഡി ഓഫീസിൽ ഇടനിലക്കാർക്ക് വിലക്ക്