ഭൂമിതരം മാറ്റൽ; ആർഡി ഓഫീസിൽ ഇടനിലക്കാർക്ക് വിലക്ക്

സ്വന്തം ലേഖകൻ

അജാനൂർ : കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം ഭൂമിതരം മാറ്റുന്നതിന് ഇടനിലക്കാരായെത്തുന്നവർക്ക് കാഞ്ഞങ്ങാട് ആർഡിഒ ഓഫീസിൽ കർശ്ശന വിലക്ക് ഏർപ്പെടുത്തി. തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ച് ഭൂമി തരംമാറ്റിക്കൊടുക്കുന്നതിന് ചില ഏജന്റുമാർ ലക്ഷങ്ങൾ പ്രതിഫലം വാങ്ങി ഇടപെട്ടുവരുന്നതായി ഏതാനും ദിവസം മുമ്പ് ലേറ്റസ്റ്റ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഭൂവുടമകളിൽ നിന്നും ഇടനിലക്കാർ പണം കൈപ്പറ്റി ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ക്രമവിരുദ്ധമായി ഫയലുകൾ നീക്കിവരുന്നത്. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഹൊസ്ദുർഗ്ഗ് താലൂക്കിലെ ബല്ല, അജാനൂർ, ഹൊസ്ദുർഗ്ഗ്, കാഞ്ഞങ്ങാട് തുടങ്ങി പത്തോളം വില്ലേജ് ഓഫീസുകളിൽ നിന്നായി സാധാരണക്കാരുടെ ആയിരക്കണക്കിന് ഫയലുകളാണ് ആർഡിഒ ഓഫീസിൽ തീർപ്പ് കാത്തുകഴിയുന്നത്.

അതേസമയം റിയൽ എസ്റ്റേറ്റ് ലോബികളുടെ ഭൂമി ഇടനിലക്കാർ ഏറ്റെടുത്ത് വൻ തുക പ്രതിഫലം വാങ്ങി പരിമിതമായ സമയ പരിധിക്കുള്ളിൽ ഭൂമി തരംമാറ്റി പുരയിടമാക്കുന്നുമുണ്ട്. ഇതിനിടയിൽ മറ്റു ചിലരുടെ അപേക്ഷകളാവട്ടെ ആർഡിഒ ഓഫീസിലെ ഇരുമ്പലമാരക്കകത്ത് പൊടിപിടിച്ച് കിടക്കുകയാണ്. ഭൂമിതരം മാറ്റലുമായി ബന്ധപ്പെട്ട് ഇടനിലക്കാർ ഇടപെടുന്നതായ പരാതി ഉയർന്നതോടെയാണ് ആർഡിഒ ഓഫീസിൽ ഇപ്പോൾ ഇടനിലക്കാർ കയറിയിറങ്ങുന്നതിന് സബ്ബ് കലക്ടർ സൂഫിയാൻ അഹമ്മദാണ് ഏർപ്പെടുത്തിയത്.

LatestDaily

Read Previous

പേരക്കുട്ടിയെ ഗർഭിണിയാക്കിയ വയോധികനെതിരെ പോക്സോ

Read Next

തട്ടിപ്പിന്റെ ഉത്തരവാദിത്തം  സ്വയം ഏറ്റെടുത്ത് ടി. നീന