ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: സാധാരണക്കാരന്റെ ഡോക്ടറായിരുന്ന അന്തരിച്ച ഡോ. സിഎം. ചക്രപാണിയുടെ മകൻ രഞ്ജിത് ചക്രപാണി 52, അന്തരിച്ചു. വെള്ളിയാഴ്ച സന്ധ്യയോടൊയിരുന്നു അന്ത്യം. ഭൗതിക ശരീരം മാവുങ്കാൽ സഞ്ജീവനി ആശുപത്രി മോർച്ചറിയിൽ . സംസ്കാരം നാളെ ഞായർ ഉച്ചയ്ക്ക് വെള്ളിക്കോത്ത് പുറവങ്കര തറവാട്ട് ശ്മശാനത്തിൽ.
ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികളുടെ ലീഗൽ ഗാർഡിയൻ ഷിപ്പ് തീരുമാനിക്കുന്ന നാഷണൽ ട്രസ്റ്റിന്റെ ജില്ലാതല ലോക്കൽ ലവൽ കമ്മിറ്റിയുടെ കൺവീനറായിരുന്ന രഞ്ജിത് റോട്ടറി സ്പെഷ്യൽ സ്കൂൾ മാനേജിംഗ് കമ്മിറ്റിയംഗമാണ്. പത്മ ക്ലിനിക്കിന്റെ പങ്കാളിയും അഡ്മിനിസ്ട്രേറ്ററുമായി പ്രവർത്തിച്ചു. നേരത്തെ ദുബായിയിലെ അൽഫാത്തിം കമ്പനിയിൽ മാനേജരായിരുന്നു. റോട്ടറി ക്ല്ബ് പ്രസിഡണ്ടായിരുന്നു. ഭാര്യ: ഹേമ. മക്കൾ: അശ്വിൻ (എറണാകുളം), അമൃത (എഞ്ചിനീയറിംഗ് കോളേജ് ബിരുദ വിദ്ാർത്ഥിനി), നന്ദന (സദ്ഗുരു സ്കൂൾ പത്താംതരം വിദ്യാർത്ഥിനി). സഹോദരി: പ്രീതി (സ്പെയിൻ). മാതാവ് ശോഭ ചക്രപാണി.