സ്വന്തം ലേഖകൻ
നീലേശ്വരം : യുവതിയെ ബ്ലേഡ് പലിശക്കാരൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം കൊഴുന്തിൽ കോളിക്കര വീട്ടിൽ കെ. രതീഷിന്റെ ഭാര്യ പ്രിയങ്ക ദിനേശന്റെ 27, പരാതിയിൽ പാലാത്തടം യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്തെ കെ. നാരായണനെതിരെയാണ് മണി ലെന്റേഴ്സ് ആക്ട്, വഞ്ചനാക്കുറ്റം മുതലായ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
2023 ഫെബ്രുവരി മാസത്തിൽ പ്രിയങ്കാ ദിനേശൻ നാരായണനിൽ നിന്നും 25,000 രൂപ പലിശയ്ക്കെടുത്തിരുന്നു. ഇതിന് ഇൗടായി ബറോഡ ബാങ്കിന്റെ ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് വാങ്ങുകയും അമിത പലിശ ആവശ്യപ്പെട്ട് ചെക്കിൽ കൂടുതൽ തുകയെഴുതി പണവും പലിശയും കൊടുത്തില്ലെങ്കിൽ ചെക്കുകേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.