തലച്ചോറിൽ രോഗം ബാധിച്ച 8 വയസ്സുകാരൻ മരിച്ചു

കോട്ടപ്പാറ:  തലച്ചോറിൽ രോഗം ബാധിച്ച് ചികിൽസിലായിരുന്ന എട്ട് വയസുകാരൻ മരിച്ചു. വാഴക്കോട്ടെ  എം.നിതീഷ് – സംഗീത ദമ്പതികളുടെ മകൻ കാശിനാഥാണ് 8, മരിച്ചത്. പത്ത് ദിവസം മുമ്പ് പനിയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ച കാശിനാഥ് അഞ്ചു ദിവസം ചികിൽസക്ക് ശേഷം കഴിഞ്ഞ 27 -ന് മറ്റ്കുഴപ്പമില്ലായെന്ന് പറഞ്ഞ്   ഡിസ്ചാർജ് ചെയ്തിരുന്നു.

പിന്നീട് തിരുവോണദിവസം അവശനായ കാശിനാഥിനെ മംഗളൂരുവിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് തലച്ചോറിൽ രോഗാണുബാധ കണ്ടത്തിയത്. നിർധന കുടുംബാംഗമായ കാശിനാഥിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ നാട്ടിലെയും വിദേശത്തെയും  മറ്റു സുമനസ്സുകളുടെ സഹായം തേടി വരുന്നതിനിടെയാണ് ഇന്നലെ രാത്രി കാശിനാഥ് യാത്ര പറഞ്ഞത്. വാഴക്കോട് ഗവ.എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് .വിദ്യാർത്ഥിയായ കാർത്തിക സഹോദരിയാണ്.

Read Previous

രഞ്ജിത് ചക്രപാണി അന്തരിച്ചു, സംസ്കാരം നാളെ ഉച്ചയ്ക്ക്

Read Next

കാരുണ്യ പ്രവാഹം നിലച്ചു; രഞ്ജിത് ചക്രപാണിക്ക് പ്രണാമം