ലൈംഗിക പീഡനത്തിന് ഒത്താശ സീരിയൽ നടി അറസ്റ്റിൽ

സ്റ്റാഫ് ലേഖകൻ

കണ്ണൂർ: ലൈംഗിക പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്ത സീരിയൽ താരം കണ്ണൂർ മുണ്ടയാട് സ്വദേശിനി പി.പി.അഫ്സീനയെ 28, പോലീസ് അറസ്റ്റ് ചെയ്തു.  പ്രതികൾ ഇരുവരും സീരിയൽ നിർമ്മാതാക്കളാണ്. സീരിയൽ അഭിനയത്തിന് താൽപ്പര്യം പ്രകടിപ്പിച്ച അഫ്സീനയുടെ കൂട്ടുകാരിയായ ഇരുപത്തിയൊന്നുകാരിയെ കോഴിക്കോട്ടെ ഫ്ളാറ്റിലെത്തിച്ചത് അഫ്സീനയാണ്. ഈ ഫ്ളാറ്റിൽ സീരിയൽ നിർമ്മാതാക്കൾ ഇരുവരും യുവതിയെ ലൈംഗികമായി കീഴ്പ്പെടുത്തി ഉപയോഗിച്ചുവെങ്കിലും, യുവതിക്ക് സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചില്ല.

പരാതിയിൽ കോഴിക്കോട് സിറ്റി പോലീസ്സാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പീഡനത്തിനിരയായ യുവതി കോട്ടയം സ്വദേശിനിയാണ്. അഫ്സീനയുടെ സുഹൃത്തായ ഷമീർ വഴിയാണ് യുവതിയെ അഫ്സീന ഫ്ളാറ്റിലെത്തിച്ചത്. സീരിയൽ നിർമ്മാതാക്കൾ ചമഞ്ഞെത്തിയ രണ്ടു പേർ ഒരു രാത്രിയും പകലും യുവതിയെ പീഡിപ്പിച്ചു.

കേസ്സിൽ മൊത്തം നാലു പ്രതികളുണ്ട്. അഫ്സീനയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷെരീഫും, സീരിയൽ നിർമ്മാതാക്കളും ഒളിവിലാണ്. കോഴിക്കോട് സിറ്റി പോലീസ് അസി. കമ്മീഷണർ പി. ബിജു മോനാണ് സീരിയൽ നടി അഫ്സീനയെ അറസ്റ്റ് ചെയ്തത്.

LatestDaily

Read Previous

നീന ജയിലിൽ; തിരിച്ചടവ് 28 ലക്ഷം

Read Next

ലൈംഗിക പീഡനം സിപിഎമ്മിൽ കത്തുന്നു