ഓണത്തിന് ജില്ലയിൽ വിതരണം ചെയ്തത് 20 കോടി കുഴൽപ്പണം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: 2023-ലെ തിരുവോണത്തിന് കാസർകോട് ജില്ലയിൽ വിതരണം ചെയ്തത് 20 കോടി രൂപയുടെ ഹവാല പണം. മഞ്ചേശ്വരത്തും കാസർകോട്ടുമുള്ള രഹസ്യകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ജില്ലയിൽ തൃക്കരിപ്പൂരിന്റെ അറ്റം വരെ വ്യാപകമായി കുഴൽപ്പണം വിതരണം ചെയ്തത്. തിരുവേണത്തിന് പത്തുനാൾ മുമ്പു തന്നെ ജില്ലയിൽ കുഴൽപ്പണ വിതരണമാരംഭിച്ചിരുന്നു. ഇതിൽ പിടിക്കപ്പെട്ടത് ഒരു കേസ്സ് മാത്രമാണ്.

തൃക്കരിപ്പൂർ, പടന്നക്കാട്, നീലേശ്വരം, ചെറുവത്തൂർ, പ്രദേശളിൽ വിതരണം ചെയ്ത ശേഷം, അജാനൂർ പഞ്ചായത്തിലെ ചിത്താരി, പള്ളിക്കര, ബേക്കൽ എന്നീ പ്രദേശങ്ങളിൽ വിതരണം ചെയ്യാനുള്ള ഹവാല പണവുമായി ഇരു ചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കാസർകോട്ടെ അണങ്കൂർ സ്വദേശി ബി.എം. ഇബ്രാഹിമിനെ 48, ഹൊസ്ദുർഗ് പോലീസ് പിടികൂടിയത് തിരുവോണത്തിന് 5 നാൾ മുമ്പാണ്.

ഇദ്ദേഹത്തിൽ നിന്ന് 4,68 ലക്ഷം രൂപ പോലീസ് പിടികൂടി. മാണിക്കോത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട ഇബ്രാഹിം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയപ്പോഴാണ് ഇബ്രാഹിമിനെ പോലീസ് കയ്യോടെ പിടികൂടിയത്. അണങ്കൂരിലെ ബദരിയ ഹൗസിൽ മുഹമ്മദിന്റെ മകനാണ് ഈ നാൽപ്പത്തിയെട്ടുകാരൻ.

കാഞ്ഞങ്ങാട്ടും നീലേശ്വരത്തും, പടന്ന ഭാഗത്തും ഹവാല പണം വിതരണം ചെയ്തശേഷം ഇരു ചക്ര വാഹനത്തിൽ കാസർകോട്ടേക്ക് തിരിച്ചുപോവുകയായിരുന്നു ഇദ്ദേഹം. പ്രതി സഞ്ചരിച്ച കെ.എൽ 14 ഏസി 1857 നമ്പർ ഇരു ചക്രവാഹനവും പണവും പോലീസ് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി. ഇബ്രാഹിമിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു.

LatestDaily

Read Previous

ഓണത്തിന് കേരളം കുടിച്ചത് 665 കോടിയുടെ മദ്യം

Read Next

അജാനൂർ പഞ്ചായത്ത് പരിധിയിൽ നിറയെ അനധികൃത നിർമ്മാണങ്ങളും, സ്ഥാപനങ്ങളും