റോഡ് നിർമ്മാണം തടസ്സപ്പെടുത്തിയെന്ന് മടിക്കൈ പഞ്ചായത്ത് സിക്രട്ടറി

സ്റ്റാഫ് ലേഖകൻ

മടിക്കൈ : ഗ്രാമപഞ്ചായത്തിൽ വാർഡ് 4-ൽ പഞ്ചായത്ത് നിർമ്മിക്കുന്ന ചുള്ളിക്കാൽത്തട്ട് -കാവുതിയൻമൂല റോഡ് പണി മൂന്നംഗ സ്ത്രീകൾ തടസ്സപ്പെടുത്തിയതായി പോലീസിൽ പരാതി. മടിക്കൈ ഗ്രാമപഞ്ചായത്ത് സിക്രട്ടറി ദിനേശൻ പാറയിലാണ് മടിക്കൈ സ്വദേശിനികളായ ബേബി, സുനന്ദ, നളിനി എന്നിവർക്കെതിരെ പോലീസിൽ പരാതി നൽകിയത്.

റോഡ് പണിയാനുള്ള ടെണ്ടർ പൂർത്തിയാക്കി നിർമ്മാണമാരംഭിക്കുന്നതിന് മുമ്പ് ചുള്ളിക്കാൽ തട്ടിൽ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച കരാറുകാരന്റെ പേരും ടെണ്ടർ തുകയും മറ്റു വിവരങ്ങളുമടങ്ങിയ ബോർഡ് മൂന്ന് സ്ത്രീകളും നശിപ്പിച്ചുവെന്നാണ് പഞ്ചായത്ത് സിക്രട്ടറിയുടെ പരാതി. തത്സമയം തങ്ങൾ താമസിച്ചുവരുന്ന  ഭൂമിയിലൂടെ റോഡ് വെട്ടുമ്പോൾ തങ്ങളുടെ അനുവാദം വാങ്ങിയിട്ടില്ലെന്ന് പരാതിപ്പെട്ട് ബേബി എന്ന സ്ത്രീ പഞ്ചായത്ത് അധികൃതർക്കെതിരെ മറ്റൊരു പരാതിയും പോലീസിൽ നൽകിയിട്ടുണ്ട്.

Read Previous

നീലേശ്വരം ആകാശപ്പാത വിഷയം തുറന്ന രാഷ്ട്രീയ യുദ്ധത്തിലേക്ക്

Read Next

നീന ജയിലിൽ; തിരിച്ചടവ് 28 ലക്ഷം