ഓണത്തിന് കേരളം കുടിച്ചത് 665 കോടിയുടെ മദ്യം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ഈ തിരുവോണത്തിന് കേരളം കുടിച്ചത് 665 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേതിനേക്കാൾ 10 കോടിയുടെ മദ്യമാണ് കേരളം  ഇത്തവണ അധികമായി കുടിച്ചത്. മദ്യം കേരളത്തെ അതിരുകവിഞ്ഞ് പിടിമുറുക്കുന്നുണ്ടെന്ന് മുകളിലുള്ള  കണക്കുകൾ വ്യക്തമാക്കുന്നു. മദ്യപൻമാരുടെ ശല്ല്യം നഗരത്തിലും നാട്ടിൻപുറങ്ങളിലും ഏറിവരികയാണ്. കുടിച്ച് ലക്കുകെട്ടവർ പലരും ഓണത്തലേന്നും ഓണനാളിലും, കാഞ്ഞങ്ങാട്ടെ തുറന്നുവെച്ച കടകളിലും വസ്ത്രാലയങ്ങളിലും കയറി ശല്ല്യമുണ്ടാക്കിയത് വ്യാപാരികൾ സഹിക്കുകയായിരുന്നു.

Read Previous

കോടതിയലക്ഷ്യ നടപടി സൂചിപ്പിച്ച് ഫൗസിയ അയച്ച വക്കീൽ നോട്ടീസും പഞ്ചായത്ത് സിക്രട്ടറി പൂഴ്ത്തി

Read Next

ഓണത്തിന് ജില്ലയിൽ വിതരണം ചെയ്തത് 20 കോടി കുഴൽപ്പണം