കേരളത്തിന് 10 വന്ദേഭാരത് ട്രെയിൻ അനുവദിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കനുവദിക്കുന്ന 400 വന്ദേഭാരത് ട്രെയിനുകളിൽ പത്തെണ്ണം കേരളത്തിന് നൽകണമെന്ന് കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ ലോക്സഭയിൽ ആവശ്യപ്പെട്ടു സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ കേന്ദ്രം കേരളത്തോടാവശ്യപ്പെടണമെന്നും എം.പി. ലോക്സഭയിൽ ആവശ്യപ്പെട്ടു. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് എം.പി. കേരളത്തിന്റെ ആവശ്യം മുന്നോട്ടു വെച്ചത്.

കേന്ദ്രസർക്കാർ കേരളത്തിന് ഒരു വന്ദേബാരത് ട്രെയിൻകൂടി അനുവദിച്ച സാഹചര്യത്തിലാണ് എം.പി. കൂടുതൽ ട്രെയിനുകൾ വേണമെന്ന ആവശ്യമുന്നയിച്ചത്. കാഞ്ഞങ്ങാട്- കാണിയൂർ റെയിൽപ്പാത യാഥാർത്ഥ്യമായാലുള്ള പ്രയോജനങ്ങൾ സഭയിലുന്നയിച്ച എം.പി. പാത യാഥാർത്ഥ്യമായാൽ കാഞ്ഞങ്ങാട് നിന്നും ബംഗളൂരുവിലേക്ക് 6 മണിക്കൂർ കൊണ്ട് എത്താമെന്നും കാസർകോട്ട് നിന്നും നിലവിൽ 12 മണിക്കൂർ യാത്രാ സമയമാണ് ബംഗളൂരുവിലേക്ക് വേണ്ടതെന്നും റെയിൽവെ മന്ത്രിയെ അറിയിച്ചു.

കേരളത്തിന് കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യത്തിനിടയിലും കേരളത്തിന്റെ സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിക്കെതിരെ പരാമർശം നടത്താനും എം.പി. സമയം കണ്ടെത്തി. നിർദ്ദിഷ്ട കാഞ്ഞങ്ങാട് കാണിയൂർ പാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നതായി ലോക്സഭയെ അറിയിച്ച എം.പി. നിലവിലുള്ള ട്രെയിനുകളിൽ ബംഗളൂരുവിലേക്കുള്ള യാത്രാ ദൈർഘ്യത്തെക്കുറിച്ചും കാഞ്ഞങ്ങാട്- കാണിയൂർ പാത യാഥാർത്ഥ്യമായാലുള്ള ഗുണങ്ങളെക്കുറിച്ചും തന്റെ ലോക്സഭാ പ്രസംഗത്തിൽ ഉദ്ധരിച്ചു.

LatestDaily

Read Previous

പാസ്പോർട്ടിന് പുറത്ത് സ്റ്റിക്കർ ഒട്ടിക്കരുത്: വിദേശ കാര്യവകുപ്പ്

Read Next

ഫോട്ടോഗ്രാഫർ രമേശൻ നിര്യാതനായി