പാസ്പോർട്ടിന് പുറത്ത് സ്റ്റിക്കർ ഒട്ടിക്കരുത്: വിദേശ കാര്യവകുപ്പ്

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : പാസ്പോർട്ടിന്റെ പിറകുവശത്ത് ട്രാവൽ ഏജൻസികൾ ഉൾപ്പെടെ സ്റ്റിക്കർ ഒട്ടിക്കുന്നത് വിദേശ കാര്യ മന്ത്രാലയം വിലക്കി. പൗരന്മാരുടെ ആധികാരിക രേഖയായ പാസ്പോർട്ടിന് പുറത്ത് വിവിധ ട്രാവൽ ഏജൻസികൾ തങ്ങളുടെ പരസ്യമുൾക്കൊള്ളുന്ന സ്റ്റിക്കറുകൾ പതിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് സ്റ്റിക്കർ ഒട്ടിക്കുന്നതിനെ വിദേശകാര്യ മന്ത്രാലയം വിലക്കിയത്. രാജ്യത്തിന്റെ ദേശീയ ചിഹ്നം പതിച്ചിട്ടുള്ള പാസ്പോർട്ടുകളിൽ സ്റ്റിക്കറൊട്ടിക്കുന്നത് നിയമ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ മുന്നറിയിപ്പ് നൽകി. സ്റ്റിക്കർ ഒട്ടിക്കുന്ന ട്രാവൽ ഏജൻസികൾ പാസ്പോർട്ടിനെ അപകീർത്തിപ്പെടുകയാണ് ചെയ്യുന്നത്. പാസ്പോർട്ടിൽ ട്രാവൽ ഏജന്റുമാരോ, വ്യക്തികളോ സ്ഥാപനങ്ങളോ ഇപ്രകാരം സ്റ്റിക്കറുകൾ ഒട്ടിച്ചില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് യാത്രക്കാരോട് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read Previous

അനധികൃത കെട്ടിടം നാട്ടുകാർ പൊളിച്ച സംഭവം ഹൈക്കോടതിക്ക് മുന്നിൽ നല്ലപിള്ള ചമയാൻ പഞ്ചായത്ത് സിക്രട്ടറി കൃത്രിമരേഖ ചമച്ചു

Read Next

കേരളത്തിന് 10 വന്ദേഭാരത് ട്രെയിൻ അനുവദിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ