ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: അതിഞ്ഞാൽ കോയാപ്പള്ളിക്കടുത്ത് പൊതുമരാമത്ത് റോഡ് പുറമ്പോക്കിൽ കോട്ടിക്കുളം തിരുവക്കോളി സ്വദേശി ഏ.കെ. റഹ്മത്തുള്ള 46, നിർമ്മിച്ച അനധികൃത കെട്ടിടം പൊളിച്ചു നീക്കാൻ കേരള ഹൈക്കോടതി 2023 മാർച്ച് 16-ന് ഉത്തരവിട്ടുവെങ്കിലും, ഈ ഉത്തരവ് ഫയലിൽ പൂഴ്ത്തിവെച്ച പഞ്ചായത്ത് സിക്രട്ടറി കൊല്ലം സ്വദേശിനി ടി.വി. ശ്രീകുമാരി ഹൈക്കോടതിയിൽ നല്ല പിള്ള ചമയാൻ മറ്റൊരു കാരണം പറിച്ചിൽ കൂടി നടത്തി.
ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിന് ശേഷം മൂന്നുമാസക്കാലം മിണ്ടാതിരുന്ന പഞ്ചായത്ത് സിക്രട്ടറി 2023 ജൂൺ 1-ന് ഒരു നടപടിക്രമം തയ്യാറാക്കി കയ്യേറ്റക്കാരൻ ഏ.കെ. റഹ്മത്തുള്ളയ്ക്ക് അയച്ചതായ ഒരു രേഖ ലേറ്റസ്റ്റിന് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭിച്ചു. പഞ്ചായത്ത് സിക്രട്ടറിയുടെ തെരുവു നാടകം കളി കൃത്യമായി സാക്ഷ്യപ്പെടുത്തുന്ന പ്രസ്തുത രേഖ ഇതാ ശ്രദ്ധിച്ച് വായിക്കുക-:
ഉത്തരവ് നമ്പർ ഏ-2 2741/21 തീയ്യതി 1-06-2023. അജാനൂർ ഗ്രാമപഞ്ചായത്തിൽ 5-ാം വാർഡിൽ മാണിക്കോത്ത് കോയാപ്പള്ളിക്ക് സമീപം താങ്കളുടെ ഉടമസ്ഥതയിലുള്ള 5/397 മുതൽ 409 വരെ കെട്ടിട നമ്പരുള്ള കെട്ടിടത്തോട് ചേർന്ന് അനധികൃതമായി നിർമ്മിച്ച ഷെഡ്ഡ് കെട്ടിട നിർമ്മാണച്ചട്ടങ്ങളുടെ ലംഘനം ഉണ്ടെന്ന് പ്രാഥമികമായി കണ്ടെത്തുകയും, പ്രസ്തുത ലംഘനത്തിനെതിരെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 35 ഡബ്ല്യൂ പ്രകാരം താൽക്കാലിക ഉത്തരവ് പരാമർശം (1) പ്രകാരം പുറപ്പെടുവിച്ചിരുന്നു.
പരാതിക്കാരായ ഹസൈനാറും ഫൗസിയയും റഹ്മത്തുള്ളയും ബഹു കേരള ഹൈക്കോടതി മുമ്പാകെ വെവ്വേറെ റിട്ട് പെറ്റീഷനുകൾ ഫയൽ ചെയ്തിരുന്നു. ബഹു. കേരള ഹൈക്കോടതി 2 റിട്ട് പെറ്റീഷനുകളും 2023 മാർച്ച് 16-ന് പൊതു ഉത്തരവ് വഴി തീർപ്പാക്കിയിരുന്നു. കയ്യേറ്റപ്പെട്ട സ്ഥലം പൊതുമരാമത്ത് വകുപ്പ് റോഡ്സ് വകയായതിനാൽ പ്രസ്തുത കയ്യേറ്റം അടിയന്തിരമായി ഒഴിപ്പിക്കാൻ ബഹു. കേരള ഹൈക്കോടതി ഉത്തരവായിരുന്നു.
ആയതിൻപ്രകാരം പൊതുമരാമത്ത് വകുപ്പ് താങ്കളുടെ കയ്യേറിയ സ്ഥലം ഒഴിപ്പിക്കുകയും ആയതിൽ നിർമ്മിച്ച കെട്ടിട ഭാഗം പൊളിച്ചു നീക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് സിക്രട്ടറി ടി.വി. ശ്രീകുമാരി ഹൈക്കോടതി ഉത്തരവ് പുറത്തുവന്ന ശേഷം 3 മാസം കഴിഞ്ഞ് തയ്യാറാക്കിയ തീർത്തും കളവായ ഈ നടപടി ക്രമമാണ് മുകളിൽ വായിച്ചത്.
2023 മാർച്ച് 16-ന് അനധികൃത കെട്ടിടം പൊളിച്ചുമാറ്റാൻ കർശ്ശനമായി നിർദ്ദേശിച്ച ഹൈക്കോടതി എന്തുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതിരുന്നതെന്ന് പിന്നീട് ആരാഞ്ഞാൽ, ഏ.കെ. റഹ്മത്തുള്ള കയ്യേറി പണിത കെട്ടിടം പൊളിച്ചുനീക്കിയിട്ടുണ്ടെന്ന് ഹൈക്കോടതിയെ ബോധിപ്പിക്കാനുള്ള തീർത്തും കളവായ നടപടി ക്രമമാണ് സിക്രട്ടറി ടി.വി. ശ്രീകുമാരി ഫയലിൽ എഴുതിവെച്ചത്.
2023 മാർച്ച് 16-ന് ശേഷം നീണ്ട മൂന്നുമാസങ്ങൾ കയ്യേറ്റക്കാരനെ ബോധപൂർവ്വം സഹായിച്ച സിക്രട്ടറി ശ്രീകുമാരി ഈ വിഷയം ഗ്രാമ പഞ്ചായത്തിന്റെ ഭരണാധികാരികളിൽ നിന്നും പൂർണ്ണമായും മറച്ചുവെച്ചുകൊണ്ടാണ് കയ്യേറ്റക്കാരൻ ഏ.കെ. റഹ്മത്തുള്ളയെ സഹായിച്ചതെന്ന് സിക്രട്ടറിയുടെ ഈ നടപടിക്രമം തന്നെ ഏറ്റവും വലിയ തെളിവാണ്.