സിക്രട്ടറിയുടെ കെട്ടിടം പൊളിക്കൽ തെരുവ്നാടകം സിപിഎം  ഭരിക്കുന്ന  ഗ്രാമപഞ്ചായത്തിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: നാടു നടുങ്ങിയ കെട്ടിടം പൊളിക്കൽ “തെരുവുനാടകം” അരങ്ങേറിയത് സിപിഎം ഭരണം കൈയ്യാളുന്ന അജാനൂർ ഗ്രാമപഞ്ചായത്തിൽ. ജനാധിപത്യത്തിൽ ഉദ്യോഗസ്ഥർക്ക് മുകളിൽ അധികാരമുള്ള ജനപ്രതിനിധികൾ 24 മണിക്കൂറും ഇടപെടുന്ന ഗ്രാമ പഞ്ചായത്തിലാണ് ഒരു അനധികൃത കെട്ടിടം 4 വർഷക്കാലം ഗ്രാമപഞ്ചായത്തിന്റെ ഒത്താശയോടെ ബ്യൂറോക്രസി എന്ന ഉദ്യോഗസ്ഥ വർഗ്ഗം പിടിച്ചു നിർത്തി ഒരു വീട്ടമ്മയേയും കുടുംബത്തെയും കണ്ണീരിലാഴ്ത്തിയത്.

ഒരു വർഷത്തിലധികം അജാനൂർ ഗ്രാമപഞ്ചായത്തിൽ സിക്രട്ടറിയുടെ പദവിയിലിരുന്ന ടി.വി. ശ്രീകുമാരിയാണ് ഇതിനകം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കെട്ടിടം പൊളിക്കൽ തെരുവുനാടകത്തിന്റെ സംവിധായിക. സർക്കാർ പുറമ്പോക്ക് കയ്യേറി പട്ടാപ്പകൽ അരസെന്റ് വരുന്ന ഭൂമിയിൽ കെട്ടിടം പണിതീർത്ത് വാടകയ്ക്ക് നൽകിയ കോട്ടിക്കുളം തിരുവക്കോളിയിലെ ഏ.കെ. ഹമീദ് തന്റെ സ്വന്തം അനധികൃത കെട്ടിടം പൊളിക്കാതിരിക്കാൻ ആളും അർത്ഥവും നൽകി കഠിന പ്രയത്നം തന്നെ നടത്തിയത്.

ലേറ്റസ്റ്റ് അന്വേഷണ സംഘത്തിന് ലഭിച്ച വിശ്വാസ്യയോഗ്യമായ സൂചനകളനുസരിച്ച് അനധികൃത കെട്ടിടം പൊളിക്കാതിരിക്കാൻ രണ്ടു ലക്ഷം രൂപ പഞ്ചായത്തിൽ ഒരാൾ കൈപ്പറ്റിയിട്ടുണ്ട്. കയ്യേറ്റക്കാരൻ ഏ.കെ. റഹ്മത്തുള്ള തന്നെ കഴിഞ്ഞ ദിവസം പുറത്തുവിട്ട വിവരമനുസരിച്ച് താൻ അഞ്ചുലക്ഷം രൂപയോളം ഈ കെട്ടിടത്തിന് വേണ്ടി ഉദ്യോഗസ്ഥർക്ക് ചിലവഴിച്ചുവെന്നാണ്. അതുകൊണ്ടു തന്നെ കെട്ടിടം നാട്ടുകാർ പൊളിച്ചുമാറ്റുന്നതറിഞ്ഞ് മിണ്ടാതിരുന്ന റഹ്മത്തുല്ല, ഹൈക്കോടതി വിധി സമ്പാദിച്ച ഫൗസിയയുടെ ഭർത്താവിൽ നിന്ന് ഈ അഞ്ചു ലക്ഷം രൂപ ഭീഷണിപ്പെടുത്തി വാങ്ങുകയും ചെയ്തു.

LatestDaily

Read Previous

അദ്ധ്യക്ഷയും ഉപാദ്ധ്യക്ഷനും കൈ മലർത്തുന്നു

Read Next

കയ്യേറ്റക്കാരൻ ഫൗസിയയുടെ ഭർത്താവിൽ നിന്ന് 5 ലക്ഷം വാങ്ങി