യുവാവ് കാർ ഇടിച്ച് മരിച്ചു

സ്വന്തം ലേഖകൻ

ബേക്കൽ: പെരിയ ചെർക്കപ്പാറയിൽ ഇന്നലെ വാഹനമിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ ബേക്കൽ പോലീസ് കാർ ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുത്തു. ഇന്നലെ സന്ധ്യയ്ക്ക് 7-30 മണിക്കാണ് പനയാൽ ചെർക്കപ്പാറ തരംഗം ക്ലബ്ബിന് സമീപം റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന 49കാരൻ അമിത വേഗതയിലെത്തിയ കാറിടിച്ച് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. പനയാൽ ചെർക്കപ്പാറ പട്രച്ചാലിലെ  ബീബിയുടെ മകൻ ഉബൈദാണ് 49, ഇന്നലെ അമിത വേഗതയിലെത്തിയ കാറിടിച്ച് മരിച്ചത്.

Read Previous

ഹൈക്കോടതിക്ക് മുകളിൽ എന്തു ട്രിബ്യൂണൽ-?

Read Next

കുമ്പള വിദ്യാർത്ഥിയുടെ മരണം രക്ഷിതാക്കളുടെ അനാസ്ഥ മൂലം