കാർ മരത്തിലിടിച്ച് യുവാവിന് ഗുരുതരം

പയ്യന്നൂര്‍: ദേശീയപാതയിൽ കണ്ടോത്ത് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഹോട്ടല്‍ ജീവനക്കാരന് ഗുരുതരം. കോത്തായിമുക്കിലെ ജസ്ന ഹോട്ടലിലെ ജീവനക്കാരൻ മഞ്ചേശ്വരം കുഞ്ചത്തൂരിലെ നസീര്‍ ഹുസൈനാണ് 48, പരിക്കേറ്റത്.ഗുരുതരാവസ്ഥയിൽ ഇയാളെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇന്നുപുലര്‍ച്ചെ 4.15 -ന് ദേശീയ പാതയിൽ കണ്ടോത്ത്  ഐഡിയല്‍ ഡെക്കർ സ്ഥാപനത്തിന് സമീപത്താണ് അപകടം. കോത്തായി മുക്കില്‍നിന്നും പെരുമ്പയിലേക്ക് പോകുന്നതിനിടയില്‍ യുവാവ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാറില്‍നിന്നും  പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചത്  നാട്ടുകാരാണ്.

കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഹനത്തിൽ നിന്നും ഓയിൽ പുറത്തേക്കൊഴുകിയ വിവരമറിഞ്ഞെത്തിയ  പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് സംഘം സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ കെ. സജീവന്റെ  നേതൃത്വത്തിൽ ഓയിൽ വെള്ളം ചീറ്റി നീക്കം ചെയ്തു. സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.

Read Previous

മക്കളെ വിഷം നൽകി കൊല്ലാൻ ശ്രമിച്ച മാതാവിനെതിരെ കേസ്

Read Next

പോക്സോ പ്രതി വിഷം കഴിച്ച് മരിച്ചു