സ്വന്തം ലേഖകൻ
ബേക്കൽ : മക്കളെ വിഷം നൽകി കൊല്ലാൻ ശ്രമിച്ച മാതാവിനെതിരെ ബേക്കൽ പോലീസ് നരഹത്യാ ശ്രമത്തിന് േകസെടുത്തു. പറയങ്ങാനം ബദിരിയ ക്വാർട്ടേഴ്സിലെ ഷെരീഫ് അരയാലിന്റെ 41, ഭാര്യ, സറീനയാണ് ഏഴുവയസ്സും നാലുവയസ്സും പ്രായമുള്ള രണ്ട് മക്കളെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചത്. ഭർത്താവ് തലാക്ക് നൽകാൻ വിസമ്മതിച്ചതിനാണ് യുവതി മക്കളെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതെന്നാണ് പരാതി.