പടന്നക്കാട്ട് സിപിഎം പ്രവർത്തകർക്ക് നേരെ മുസ്ലിം ലീഗ് ആക്രമണം; 4 പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്:  പടന്നക്കാട്ട് സിപിഎം പ്രവർത്തകർക്ക് നേരെ മുസ്ലിം ലീഗ് ആക്രമണം. അക്രമത്തിൽ പരിക്കേറ്റ നാല് സിപിഎം പ്രവർത്തകരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരകായുധങ്ങളുമായി കാഞ്ഞങ്ങാട് ഭാഗത്ത് നിന്നെത്തിയവരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. സിപിഎം പ്രവർത്തകരായ പടന്നക്കാട് കൃഷ്ണപ്പിള്ള നഗറിലെ മഹേഷ് 35, സന്തോഷ് 37, സിനോജ് 33, ഗണേശൻ 35 എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

കബഡി കഴിഞ്ഞുപോവുകയായിരുന്ന സിപിഎം പ്രവർത്തകർ, മേൽപ്പാലത്തിനടിയിൽ കാറിലിരുന്ന് രണ്ടുപേർ കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്യുകയും ഇത് ഇവിടെ അനുവദിക്കില്ലെന്ന് പറയുകയും ചെയ്തതോടെ കാറിലുണ്ടായിരുന്നവർ കാഞ്ഞങ്ങാട് ഭാഗത്തുള്ളവരോട് വിവരം പറഞ്ഞ്  നിമിഷങ്ങൾക്കുള്ളിൽ 10 ഓളം പേർ വാഹങ്ങളിലെത്തി മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു.

ഫൈസൽ, ശാഫി, പി.കെ. റിയാസ്, സിദ്ദീഖ് തുടങ്ങി പത്തോളം പേരടങ്ങുന്ന സംഘമാണ് പഞ്ച്, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറയുന്നു. സിപിഎം കാഞ്ഞങ്ങാട് ഏരിയ സിക്രട്ടറി കെ. രാജ്മോഹൻ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു. അതേസമയം അക്രമം നടത്തിയെന്ന് പറയുന്നവരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

LatestDaily

Read Previous

ഓണാഘോഷത്തിൽ കരിനിഴൽ വീഴ്ത്തി യുവാക്കളുടെ മരണം

Read Next

മക്കളെ വിഷം നൽകി കൊല്ലാൻ ശ്രമിച്ച മാതാവിനെതിരെ കേസ്