ചന്ദനം കടത്തിയ എസ്ഡിപിഐ മണ്ഡലം സെക്രട്ടറി പിടിയിൽ

കാഞ്ഞങ്ങാട്: എസ്ഡിപിഐ മണ്ഡലം സെക്രട്ടറിയെ ചന്ദന കള്ളക്കടത്തിനിടെ ഹൊസ്ദുർഗ് പൊലീസ് പിടികൂടി. അമ്പലത്തറ കുളിയൻമരത്തിങ്കാൽ  അബ്ദുൽ സമദിനെയാണ് 44, 1.3 കിലോ ​ഗ്രാം ചന്ദനവുമായി ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ പി ഷൈനും സംഘവും പിടികൂടിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർത്ഥിയായിരുന്നു. ആനന്ദാശ്രമത്തിനടുത്താണ്  ഇയാളെ പോലീസ് സാഹസികമായി പിടികൂടിയത്.

അബ്ദുൽ സമദ് ഓടിച്ച സ്കൂട്ടറിന്റെ ഡിക്കിയിൽ ഒരു തുണി സഞ്ചിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദന മുട്ടികൾ. അറസ്റ്റ് ചെയ്ത പ്രതിയെ ചന്ദനം സഹിതം കാഞ്ഞങ്ങാട് റെയിഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. അബ്ദുൽ സമദിനെ പിടികൂടിയ പൊലീസ് ടീമിൽ സിവിൽ പൊലീസ് ഓഫീസർമാരായ കെ സനീഷ്, കെ ജ്യോതിഷ് എന്നിവരും ഉണ്ടായിരുന്നു. ഹൊസ്ദുർഗ് പോലീസിൽ സമദിന് എതിരെ രണ്ടു കേസ്സുകൾ നിലവിലുണ്ട്.

Read Previous

ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പഞ്ചായത്ത് പൊളിക്കാൻ മടിച്ച അനധികൃത കെട്ടിടം നാട്ടുകാർ പൊളിച്ചു

Read Next

ഓണാഘോഷത്തിൽ കരിനിഴൽ വീഴ്ത്തി യുവാക്കളുടെ മരണം