പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവിന് 85 വർഷം തടവും പിഴയും

കാഞ്ഞങ്ങാട് : പതിമൂന്നുകാരിയെ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 85 വർഷം  തടവും  3,75,000 രൂപ  പിഴയും ശിക്ഷ. കോടോം ഉദയപുരം തലൂഞ്ഞി വീട്ടിൽ ടി.വി. ഉദയനെയാണ് 39, കോടതി  ശിക്ഷിച്ചത്.

പിഴ  അടച്ചില്ലെങ്കിൽ ഒരു വർഷം 9 മാസം  അധിക  തടവ് അനുഭവിക്കേണ്ടി വരും.  2018 ഏപ്രിലിൽ  പെൺ കുട്ടിയെ  പീഡിപ്പിച്ച   കേസിലാണ് കോടതി വിധി.    പോക്സോ യിലെ വിവിധ വകുപ്പ് പ്രകാരവും,ഇന്ത്യൻ ശിക്ഷ നിയമത്തിലെ   വകുപ്പ് പ്രകാരവുമാണ് ശിക്ഷ . ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി. സുരേഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്.

രാജപുരം  പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത  കേസിൽ അന്വേഷണം നടത്തി  കോടതിയിൽ പ്രതിക്കെതിരെ  കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ആയിരുന്ന വി. ഉണ്ണികൃഷ്ണനാണ്. പ്രോസീക്യൂഷന്  വേണ്ടി  ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

Read Previous

പോക്സോ പ്രതി വിഷം കഴിച്ച് മരിച്ചു

Read Next

ഹൈക്കോടതി പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടം നാട്ടുകാർ പൊളിച്ച സംഭവം അജാനൂർ പഞ്ചായത്തിന്റെ അതിരുകവിഞ്ഞ അനാസ്ഥ