അംഗൺ വാടിയിൽ സ്വർണ്ണ മോഷണം

സ്വന്തം ലേഖകൻ

ചിറ്റാരിക്കാൽ: അംഗൻവാടി വിദ്യാർത്ഥിനിയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല കാണാനില്ലെന്ന് പരാതി ഈസ്റ്റ് എളേരി പാലാ വയൽ തോട്ടേൻ ചാൽ അംഗൺവാടിയിൽ പഠിക്കുന്ന എവിറ്റ അന്ന ജിജോയുടെ കഴുത്തിൽ നിന്നാണ് രണ്ടേകാൽ പവന്റെ സ്വർണ്ണ മാല കാണാതായത്. ഇന്നലെയാണ് സംഭവം പെൺകുട്ടിയുടെ മുത്തച്ഛൻ പാലാവയൽ നിരത്തും തട്ട് ഇല്ലിക്കുന്നേൽ ഇഏ അഗസ്റ്റിന്റെ 53, പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Read Previous

പോക്സോ പ്രതി രണ്ടര വർഷത്തിന് ശേഷം പിടിയിൽ

Read Next

കടയിൽ അതിക്രമിച്ച് കയറി മോഷണം