കടയിൽ അതിക്രമിച്ച് കയറി മോഷണം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കടയിൽ അതിക്രമിച്ച് കയറി പണവും സാധനങ്ങളും മോഷ്ടിച്ചുവെന്ന പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. തെരുവത്ത് ലക്ഷ്മിനഗറിലെ കടയിലാണ് കഴിഞ്ഞ ദിവസം രണ്ടംഗ സംഘം അതിക്രമിച്ച് കയറിപണവും സാധനങ്ങളും കൊണ്ടുപോയത്

സംഭവത്തിൽ ലക്ഷ്മി  നഗറിലെ എം.മുഹമ്മദ് ഫവാസിന്റെ 33 പരാതിയിലാണ് കേസ്. കടയിൽ നിന്നും 30900 രൂപയും 19400 രൂപയുടെ സിഗരറ്റും 1000 രൂപയുടെ ഫോണും കവർന്നുവെന്നാണ് പരാതി. പരാതിയിൽ റംഷാദ്, ഇർഷാദ് എന്നിവർക്കെതിരെയാണ് കേസ്

Read Previous

അംഗൺ വാടിയിൽ സ്വർണ്ണ മോഷണം

Read Next

കോൺഗ്രസ് പതാക നശിപ്പിച്ചു