19 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ

കാസർകോട് :  19 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പോലീസ്  പിടികൂടി. കുഴൽപ്പണം കടത്തിയ   കുമ്പള സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സിദ്ദിഖിനെ 30, കസ്റ്റഡിയിലെടുത്തു.കാസർകോട് നഗരത്തിലെ റോട്ടറി ക്ലബ്ബിന് സമീപത്താണ് കാറിൽ കൊണ്ട് പോവുകയായിരുന്ന പണം കാസർകോട് പോലീസ് പിടികൂടിയത്.

19,60,500 രൂപയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. രേഖകളില്ലാത്ത പണമാണെന്ന് വ്യക്തമായതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനായി കൊണ്ട് പോവുകയായിരുന്നു പണമെന്ന് ഇയാൾ പോലീസിന് മൊഴി നൽകി.ഓണത്തിന്‍റെ ഭാഗമായി ലഹരിക്കടത്ത് കണ്ടുപിടിക്കാൻ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് കുഴൽപ്പണം പിടികൂടിയത്

LatestDaily

Read Previous

സ്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥിനി മരിച്ചു

Read Next

സ്ത്രീകൾ സഞ്ചരിച്ച കാറിനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവറെ തിരിച്ചറിഞ്ഞു