ഐസ്‌ക്രീം പാര്‍ലറില്‍ വിദ്യാര്‍ഥിനികളെ അപമാനിക്കാന്‍ ശ്രമിച്ച സംഘം ജയിലിൽ

കാഞ്ഞങ്ങാട്: നഗരത്തിലെ ഐസ്‌ക്രീം പാര്‍ലറിലെത്തിയ മൂന്ന് വിദ്യാര്‍ഥിനികളെ അപമാനിക്കാന്‍ ശ്രമിക്കുകയും അശ്ലീലഭാഷയില്‍ ആംഗ്യം കാണിക്കുകയും വാഹനത്തില്‍ പിന്തുടരുകയും ചെയ്ത കേസില്‍ നാല് യുവാക്കള്‍ പോലീസില്‍ കീഴടങ്ങി. സൗത്ത് ചിത്താരി സ്വദേശി ഷഹീര്‍ 21, കല്ലൂരാവി സ്വദേശി റംഷീദ് 27, മുബീന്‍ 26, അര്‍ഷാദ് 28, എന്നിവരാണ് ഹൊസ്ദുര്‍ഗ് പോലീസില്‍ കീഴടങ്ങിയത്.

ഹൈക്കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചെങ്കിലും കോടതി പോലീസില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനിന്റെ മുന്നില്‍ കീഴടങ്ങിയത്. ജൂണ്‍ 26ന് വൈകീട്ട് നാലോടെ കാഞ്ഞങ്ങാട് നഗരത്തിലാണ് കേസിന് ആസ്പദമായ സംഭവം. കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ട്യൂഷന്‍ സെന്ററില്‍ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ 15 വയസിന് താഴെയുള്ള നാല് വിദ്യാര്‍ഥിനികള്‍ തൊട്ടടുത്തുള്ള ഐസ്‌ക്രീം പാര്‍ലറില്‍ കയറിയിരുന്നു. 

ഇവിടെയെത്തിയ യുവാക്കള്‍ പെണ്‍കുട്ടികളുടെ തൊട്ടുപിറകില്‍ കയറുകയും, ഇവരോട് അപമര്യാദയായി പെരുമാറിത്തുടങ്ങിയതോടെ കുട്ടികള്‍ പാര്‍ലര്‍ വിട്ട് പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ നാലംഗസംഘം കാറില്‍ പിന്തുടരുകയും വാഹനത്തില്‍ കയറാന്‍ നിർബ്ബന്ധിക്കുകയും ചെയ്തു. സംഭവം വിദ്യാര്‍ഥിനികള്‍ തൊട്ടടുത്ത കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരെ അറിയിച്ചു. ഇവര്‍ ഇടപെട്ടതോടെ ഷഹീറും സംഘവും മുങ്ങുകയായിരുന്നു.

LatestDaily

Read Previous

സംയുക്ത ജമാഅത്ത് പ്രവർത്തക സമിതിയിലേക്ക് പുതിയകോട്ട ജമാഅത്ത് പ്രതിനിധിയെ അയക്കില്ല

Read Next

ഫാഷൻ ഗോൾഡ് കണ്ടുകെട്ടൽ ഉത്തരവിൽ പ്രതീക്ഷ – തട്ടിപ്പിൽ പരാതികൾ കൂടുന്നു