പീഡനക്കേസ്സിൽ സൂപ്പർമാർക്കറ്റ് മാനേജർ അറസ്റ്റിൽ

പയ്യന്നൂർ :  സൂപ്പർ മാർക്കറ്റ് ജീവനക്കാരിയായ യുവതിയെ പലതവണ സ്ഥാപനത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ച മാനേജരായ യുവാവ് പിടിയിൽ. പെരുമ്പയ്ക്ക് സമീപത്തെ സൂപ്പർ മാർക്കറ്റിലെ മാനേജരായ കൂത്തുപറമ്പ് വേങ്ങാട് പടുവിലായി സ്വദേശി ഹിഷാമിനെയാണ് 27,  പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ ഭർതൃമതിയായ 23 കാരിയുടെ പരാതിയിലാണ് കേസെടുത്തത്. വിശ്രമവേളയിൽഇക്കഴിഞ്ഞ 17 നും 18 നും പിന്നീട് കഴിഞ്ഞ ദിവസവുമാണ് യുവതി പീഡനത്തിനിരയായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതി ഭർത്താവിനോട് വിവരം പറയുകയും തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.

Read Previous

പണയത്തട്ടിപ്പ്: നീന പോലീസ് കസ്റ്റഡിയിൽ

Read Next

ഓണക്കോടി അണിയാതെ ആഹൻ കൃഷ്ണൻ യാത്രയായി