പണയത്തട്ടിപ്പ്: നീന പോലീസ് കസ്റ്റഡിയിൽ

കാ​ഞ്ഞ​ങ്ങാ​ട്: റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന കോ​ട്ട​ച്ചേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് സ്വ​ർ​ണ​പ്പ​ണ​യ ത​ട്ടി​പ്പ് കേ​സ്സ് പ്ര​തി​യെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകി.  ബാ​ങ്കി​ന്റെ മ​ഡി​യ​ൻ ശാ​ഖ മാ​നേ​ജ​ർ ടി. ​നീ​ന​യെ കേ​സി​ന്റെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ക​സ്റ്റ​ഡി​യി​ലാവ​ശ്യ​പ്പെ​ട്ട് കേ​സ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എസ്ഐ, വേ​ലാ​യു​ധ​നാ​ണ് ഹോ​സ്ദു​ർ​ഗ് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പോലീസ് അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച കോ​ട​തി നീ​ന​യെ ഇന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ജ​യി​ൽ സൂ​പ്ര​ണ്ടി​ന് നി​ർ​ദ്ദേശം ന​ൽ​കിയിരുന്നു. ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച പ്രതിയെ ബാങ്കിലുൾപ്പെടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.ചോ​ദ്യം​ചെ​യ്ത് ന​ഷ്ട​പ്പെ​ട്ട പ​ണം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ഹൈ​ക്കോട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ നീനയെ പോലീസി​ന് മു​ന്നി​ൽ ഹാ​ജ​രാ​കാ​നാ​ണ് കോ​ട​തി നി​ർ​ദ്ദേശിച്ചത്.

 ചൊ​വ്വാ​ഴ്ച​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്.​ഐ​ക്ക് മു​ന്നി​ൽ ടി. നീന കീ​ഴ​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ഹോ​സ്ദു​ർ​ഗ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ട​പാ​ടു​കാ​ർ ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യ സ്വ​ർ​ണം ഉ​പ​യോ​ഗി​ച്ച് നീ​ന വീ​ണ്ടും പ​ണം ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പരാതിയിലാണ് കേ​സ്. ബാ​ങ്കി​ന്റെ മ​ഡി​യ​ൻ ശാ​ഖ​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. 58,41,000 ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ന​യെ ബാ​ങ്ക് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

LatestDaily

Read Previous

കോൺഗ്രസിൽ ഉണ്ണിത്താൻ – മുരളീധരൻ പോരിന് വെടിമുഴങ്ങി

Read Next

പീഡനക്കേസ്സിൽ സൂപ്പർമാർക്കറ്റ് മാനേജർ അറസ്റ്റിൽ