ഓണക്കോടി അണിയാതെ ആഹൻ കൃഷ്ണൻ യാത്രയായി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ഓണാഘോഷത്തിന്റെ ആഹ്ലാദത്തിൽ കരിനിഴൽ വീഴ്ത്തി 2 വയസ്സുകാരന്റെ അകാലമൃത്യു. പടന്നക്കാട് കരുവളത്തെ പ്രവാസി മധുസൂദനൻ-രജില ദമ്പതികളുടെ മകൻ ആഹൻ കൃഷ്ണയാണ് ഇന്ന് പുലർച്ചെ ശ്വാസതടസ്സം മൂലം മരിച്ചത്. കുടുംബത്തോടൊപ്പം ഓണമാഘോഷിക്കാൻ മധുസൂദനൻ നാട്ടിലെത്തിയത് പത്ത് ദിവസം മുമ്പാണ്. ഓണാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ഓണക്കോടികളും വാങ്ങി ഓണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ആഹൻ കൃഷ്ണയെ മരണം തട്ടിയെടുത്തത്.

ഇന്നലെ രാത്രി വീട്ടിൽ ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ മാവുങ്കാൽ കുശവൻ കുന്നിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. വീടിനെ കളി ചിരികൾ കൊണ്ട് നിറച്ചിരുന്ന കുരുന്ന് മകന്റെ മരണം വിശ്വസിക്കാനാകാതെ നടുക്കത്തിലാണ് വീട്ടുകാരും നാട്ടുകാരും.

Read Previous

പീഡനക്കേസ്സിൽ സൂപ്പർമാർക്കറ്റ് മാനേജർ അറസ്റ്റിൽ

Read Next

കാപ്പ പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി