സ്വന്തം ലേഖകൻ
നീലേശ്വരം: ഓട്ടോ ഡ്രൈവർ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. പുതിയകോട്ടയിലെ ഓട്ടോഡ്രൈവറും, മടിക്കൈ കാലിച്ചാംപൊതി സ്വദേശിയുമായ കുഞ്ഞിരാമനാണ് 62, ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം നീലേശ്വരം മന്നൻപുറത്ത് കാവിന് വടക്കുഭാഗത്തായി ട്രെയിനിന് മുന്നിൽചാടി ജീവനൊടുക്കിയത്.
സാമ്പത്തിക ബാധ്യതകളെത്തുടർന്നുള്ള മനഃപ്രയാസമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെ നീലേശ്വരത്ത് നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനിന് മുന്നിൽചാടിയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. മൃതദേഹം നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ശോഭന, മക്കൾ: സയന, നയന. മരുമക്കൾ: ദിവാകരൻ, ദീപക്. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, ശാന്ത, വത്സല, ജാനകി