സ്വന്തം ലേഖകൻ
ചെറുവത്തൂർ : ചെറുവത്തൂർ ബസ് സ്റ്റാന്റ് പരിസരത്തെ ഹോട്ടലിൽ ഗ്യാസ് ചോർച്ചയെത്തുടർന്നുണ്ടായ തീപ്പിടുത്തം പത്രവിതരണക്കാരന്റെ ജാഗ്രതയെത്തുടർന്ന് കെടുത്തി. ഇന്ന് പുലർച്ചെ 4-45-ന് ചെറുവത്തൂർ ബസ് സ്റ്റാന്റിൽ പത്രവിതരണത്തിനെത്തിയ ആളാണ് ബസ് സ്റ്റാന്റ് പരിസരത്തെ ഹോട്ടലിൽ നിന്നും പുകയുയരുന്നത് കണ്ടെത്തിയത്.
ഇദ്ദേഹം ഉടൻ തന്നെതൃക്കരിപ്പൂർ അഗ്നി രക്ഷാ നിലയത്തിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നി രക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിന്റെ ഷട്ടർ തകർത്ത് തീയണയ്ക്കുകയായിരുന്നു. പത്രവിതരണക്കാരന്റെ ജാഗ്രതയെത്തുടർന്നാണ് ചെറുവത്തൂർ ടൗണിലുണ്ടാകുമായിരുന്ന വൻതീപ്പിടുത്തം ഒഴിവായത്.