ക്വാർട്ടേഴ്സിൽ ഒളിഞ്ഞുനോട്ടം; അതിഥി തൊഴിലാളിയെ കയ്യോടെ പിടികൂടി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : സ്ത്രീകളുടെ കുളിമുറിയിൽ സ്ഥിരമായി ഒളിഞ്ഞുനോക്കുന്ന അതിഥി തൊഴിലാളിയെ വീട്ടുകാർ കയ്യോടെ പിടികൂടി. ഇന്നലെ പുലർച്ചെ കൊവ്വൽപ്പള്ളിയിലെ ഒരു ക്വാർട്ടേഴ്സിലാണ് സംഭവം. കൊവ്വൽപ്പള്ളിയിലെ ക്വാർട്ടേഴ്സിൽ പുതുതായി താമസത്തിനെത്തിയ അതിഥി തൊഴിലാളി സംഘത്തിൽപ്പെട്ട യുവാവാണ് തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്നവർക്ക് തലവേദനയായത്.

സ്ത്രീകളുടെ ശുചിമുറിയിൽ യുവാവ് ഒളിഞ്ഞുനോക്കുന്നത് പതിവായതോടെയാണ് ഗൃഹനാഥൻ കയ്യോടെ പിടികൂടിയത്. പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഹോസ്ദുർഗ്ഗ് പോലീസ് അതിഥിത്തൊഴിലാളി സംഘത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഒളിഞ്ഞു നോട്ടത്തിനിരയായ കുടുംബം പരാതി നൽകാൻ തയ്യാറല്ലാത്തതിനാൽ അതിഥി തൊഴിലാളിയെ പോലീസ് താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു. ആരോപണ വിധേയനായ യുവാവിനെ ഇന്നലെ തന്നെ ക്വാർട്ടേഴ്സിൽ നിന്നും ഇറക്കി വിട്ടു. പുലർച്ചെയും അർധ രാത്രിയിലും കിടപ്പുമുറിയിലേക്കും ശുചിമുറിയിലേക്കും ഒളിഞ്ഞുനോട്ടം പതിവാക്കിയ യുവാവിനെ കുടുംബാംഗങ്ങൾ ഇന്നലെ പുലർച്ചെ കാത്തിരുന്ന് കയ്യോടെ പിടികൂടുകയായിരുന്നു.

Read Previous

കോട്ടച്ചേരി സഹകരണ ബാങ്ക് പണയത്തട്ടിപ്പ്; ശാഖാ മാനേജർ ടി. നീന റിമാന്റിൽ

Read Next

അഭിഭാഷകയ്ക്ക് പാമ്പുകടിയേറ്റു