നാടക രചനാ പുരസ്കാരം രാജ് മോഹൻ നീലേശ്വരത്തിന്

കോഴിക്കോട്: പി.എം. താജ് അനുസ്മരണത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ നാടക രചനാ മത്സരത്തിൽ രാജ്മോഹൻ നീലേശ്വരം എഴുതിയ തീമാടൻ, താജ് പുരസ്കാരം നേടി. ജയപ്രകാശ് കാര്യാൽ, സതീഷ് കെ. സതീഷ്, സുലൈമാൻ കക്കോടി എന്നിവരടങ്ങിയ ജൂറിയാണ് നാടകം തെരഞ്ഞെടുത്തത്.

10,000 രൂപയാണ് സമ്മാനത്തുക. എട്ടിന് കൊയിലാണ്ടിയിൽ നടക്കുന്ന  സാഹിത്യ സംഘം ജില്ലാ സമ്മേളനവേദിയിൽ പുരസ്കാരം സമ്മാനിക്കും. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, അബുദാബി ശക്തി അവാർഡ്, ഇടശ്ശേരി , മുണ്ടശ്ശേരി, ജി ശങ്കരപ്പിള തുടങ്ങി നിരവധി അവാർഡുകൾ നാടക രചനയ്ക്ക് ലഭിച്ചിട്ടുണ്ട്. 8 നാടക സമാഹാരങ്ങളടക്കം അറുപതോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ കേരള സംഗീത നാടക അക്കാദമി അംഗം.

Read Previous

ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

Read Next

ഫാഷൻ ഡോൾഡ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഉത്തരവിറങ്ങി