റെയിൽവെ ട്രാക്കിൽ പരിശോധന; അമ്പതോളം പേർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :  ട്രെയിനിന് നേരെ വിവിധ സ്ഥലങ്ങളിൽ നിന്നും കല്ലേറ് തുടരുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി പോലീസ് രംഗത്ത്. ഇന്ന് രാവിലെ മുതൽ പോലീസ് നടത്തിയ പരിശോധനയിൽ റെയിൽവേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട  അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.

10 വർഷം തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം ആണ് ഹോസ്ദുർഗ് പോലീസ് കേസ് എടുത്തിരിക്കുന്നത്.റയിൽവേ ട്രാക്ക് കേന്ദ്രികരിച്ച് രഹസ്യ നിരീക്ഷണം നടത്താൻ ആളുകളെയും  സിസിടിവി  ക്യാമറയും ഏർപ്പാട് ചെയ്തിട്ടുണ്ട്. റെയിൽവേ ട്രാക്കിന് സമീപം ഉള്ള വീടുകളിൽ കേന്ദ്രീകരിച്ചു പോലീസ് ഉദ്യോഗസ്ഥർ രഹസ്യ നിരീ ക്ഷണം നടത്തും. ട്രെയിനുകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു നിരീക്ഷണം ശക്‌തമാക്കും.

Read Previous

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി

Read Next

ഗഫൂർ ഹാജിയുടെ കാണാതായ സ്വർണ്ണമെവിടെ; ഉത്തരമില്ലാതെ പോലീസ്