ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: പുതുക്കൈ ഭൂദാനം കോളനിയിലെ കൊങ്ങിണിയൻ വളപ്പ് കേന്ദ്രീകരിച്ച് പണം വെച്ചുള്ള ചീട്ടുകളിയും അനധികൃത മദ്യ വിൽപ്പനയും വർധിച്ചതായി നാട്ടുകാരുടെ പരാതി. കൊങ്ങിണിയൻ വളപ്പിൽ പോലീസുദ്യോഗസ്ഥന്റെ അമ്മവന്റെ വീട് കേന്ദ്രീകരിച്ചാണ് വൻ തോതിൽ പണം വെച്ച് ചീട്ടുകളി നടക്കുന്നത്.
ഇതേ പോലീസുദ്യോഗസ്ഥന്റെ പിതൃ സഹോദരിയുടെ വീട് കേന്ദ്രീകരിച്ച് സമാന്തര മദ്യ വിൽപ്പന നടക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടു. കൊങ്ങിണിയൻ വളപ്പിൽ രാപ്പകൽ ഭേദമില്ലാതെ നടക്കുന്ന ചൂതാട്ടത്തിനും സമാന്തര മദ്യവ്യാപാരത്തിനും പോലീസുദ്യോഗസ്ഥന്റെ ഒത്താശയുണ്ടെന്നാണ് പരിസരവാസികൾ ആരോപിക്കുന്നത്.
കോളനിയിൽ എക്സൈസ്, പോലീസ് റെയ്ഡുകൾ നടക്കില്ലെന്നും, റെയ്ഡ് വിവരം പോലീസുദ്യോഗസ്ഥൻ വഴി മുൻകൂട്ടി അറിയിക്കുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. ചൂതാട്ട കേന്ദ്രത്തിലേക്കും, സമാന്തര മദ്യ വിൽപ്പന കേന്ദ്രത്തിലേക്കും ദൂരെ ദേശങ്ങളിൽ നിന്നും ആൾക്കാരെത്തുന്നുണ്ട്. ചൂതാട്ട സംഘങ്ങളെക്കൊണ്ട് പരിസരവാസികൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും, നാട്ടുകാർ പരാതിപ്പെടുന്നു.
പുതുക്കൈ ഭൂദാനം കോളനിയിലും പരിസരപ്രദേശങ്ങളിലും വീടുകൾ കേന്ദ്രീകരിച്ച് സമാന്തര ബാറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ മുതൽ പരാതിയുണ്ട്. പോലീസുദ്യോഗസ്ഥന്റെ അമ്മാവന്റെ വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചൂതാട്ടത്തെക്കുറിച്ച് നാട്ടുകാർ കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ വിവരമറിയിച്ചിട്ടുണ്ട്.