എംഡിഎംഏയുമായി യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ

പടന്ന : എംഡിഎംഏയുമായി സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾ വാഹനപരിശോധനയ്ക്കിടെ പിടിയിലായി. ചന്തേര എസ്ഐ, എം.വി. ശ്രീദാസിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി 8 മണിക്ക് പടന്ന മൂസഹാജി മുക്കിൽ നടന്ന പരിശോധനയിലാണ് സ്കൂട്ടറിൽ ലഹരിമരുന്നുമായെത്തിയ യുവാക്കൾ പിടിയിലായത്.

പടന്ന കാവുന്തലയിലെ അബ്ദുള്ളയുടെ മകനും അടിപിടി കേസ്സിൽ പ്രതിയുമായ സി.എച്ച്. മുഹമ്മദ് ഫസൽ 29, പടന്നയിലെ ഹോട്ടൽ തൊഴിലാളിയും കാസർകോട് പട്ട്ള സ്വദേശിയുമായ ലുബാബ് മുഹമ്മദ് 26, എന്നിവരാണ് കെ.എൽ. 60. എൽ 8813 നമ്പർ സ്കൂട്ടറിൽ എംഡിഎംഏ കടത്തുന്നതിനിടെ പിടിയിലായത്. ഇവരുടെ വാഹനത്തിൽ നിന്നും 1.05 ഗ്രാം എംഡിഎംഏ പോലീസ് പിടിച്ചെടുത്തു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവർക്കുമെതിരെ ചന്തേര പോലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.

LatestDaily

Read Previous

പോലീസുദ്യോഗസ്ഥന്റെ ബന്ധുവീട് കേന്ദ്രീകരിച്ച് ചൂതാട്ട കേന്ദ്രം

Read Next

4 പേരുടെ മരണം അജാനൂരിനെ ദുഃഖസാന്ദ്രമാക്കി