തിയേറ്ററിൽ ലൈംഗിക ചേഷ്ട കാണിച്ച യുവാവിനെതിരെ കേസ്

പയ്യന്നൂര്‍ : തിയേറ്ററിൽ സിനിമ കാണുന്നതിനിടെ സ്ത്രീകൾക്കിടയിലിരുന്ന് യുവാവ് ലൈംഗീക ചേഷ്ട കാണിച്ച യുവാവിന്റെ പെരുമാറ്റം അസഹ്യമായതോടെ യുവതിയും കൂട്ടുകാരികളും കാണികളുടെ സഹായം തേടി. സിനിമ തീയേറ്ററിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി കൈകാര്യം ചെയ്ത് പയ്യന്നൂർ പോലീസിന് കൈമാറി.

രാമന്തളി സ്വദേശി കെ. ചന്ദ്രനാണ് 49, തിയേറ്ററിൽ സിനിമ കാണുന്ന സ്ത്രീകൾക്ക് നേരെ ലൈംഗീകചേഷ്ട കാണിച്ചത്.ഇയാൾക്കെതിരെ പോലീസ് ആക്ട് 119 ( എ) പ്രകാരം സ്വമേധയാ  കേസെടുത്ത് പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പെരുമ്പ പാലത്തിന് സമീപത്തെ തിയേറ്ററിൽ ജയിലർ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു. സംഭവം. സിനിമ കാണാന്‍ സുഹൃത്തുക്കളായ മൂന്നുവനിതകളോടൊപ്പമെത്തിയ സമീപ പ്രദേശത്തെ ഭർതൃമതിയാണ് യുവാവിന്റെ പ്രകടനം കണ്ട് പ്രതികരിച്ചത്.

യുവതി പുറത്തിറങ്ങി തിയേറ്റര്‍ നടത്തിപ്പുകാരോട് സംഭവം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്   ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ റോഡിലെത്താനായപ്പോഴേക്കും പിന്തുടര്‍ന്നെത്തിയവര്‍ പിടികൂടി തിയേറ്ററിലെത്തിച്ച് തടഞ്ഞുവെച്ചു. പോലീസിന് യുവാവിനെ കൈമാറിയെങ്കിലും  യുവതി പരാതി നൽകാതെ പിന്‍ വലിഞ്ഞതോടെയാണ് ഇയാള്‍ ജയിലിലാകാതെ രക്ഷപ്പെട്ടത്. ഒടുവില്‍ പൊതുസ്ഥലത്ത് ലൈംഗീക ചേഷ്ട കാണിച്ചതിന് പോലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

LatestDaily

Read Previous

എരിക്കുളം മാല കവർച്ച: പ്രതി കാണാമറയത്ത്

Read Next

ക്ലാർക്കിനെതിരെ പഞ്ചായത്തംഗത്തിന്റെ വധഭീഷണി