വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങിമരിച്ച കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കളേറ്റുവാങ്ങി സംസ്ക്കരിച്ചു. പാറപ്പള്ളി കാട്ടിപ്പാറയിലെ കൗലത്തിന്റെ മകൻ മുവാഹിദാണ് 18, ഇന്നലെ വൈകുന്നേരം ചിത്താരി അസീസിയ അറബി കോളേജിന് സമീപത്തെ പള്ളിക്കുളത്തിൽ മുങ്ങിമരിച്ചത്. അസീസിയ അറബി കോളേജിൽ വിദ്യാർത്ഥിയായ മുവാഹിദ് ഇന്നലെ കുളത്തിൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ മുങ്ങിത്താഴുകയായിരുന്നു. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.      

Read Previous

ക്ലാർക്കിനെതിരെ പഞ്ചായത്തംഗത്തിന്റെ വധഭീഷണി

Read Next

സംയുക്ത ജമാഅത്ത് വിട്ട് നിൽക്കാനുള്ള അതിഞ്ഞാൽ ജമാഅത്ത് തീരുമാനം ശരിവെച്ചു