കളനാട് ട്രെയിൻ അട്ടിമറി ശ്രമത്തിൽ കേസ്

മേൽപ്പറമ്പ്: കളനാട് റെയിൽവെ തുരങ്കത്തിന് സമീപത്തെ പാളത്തിൽ ക്ലോസ്സറ്റ് കഷണവും ചെങ്കല്ലും വെച്ച്‌ ട്രെയിൻ അട്ടിമറിക്കാൻ  ശ്രമം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കോയമ്പത്തൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ്സിന്റെ ലോക്കോ-പൈലറ്റാണ് പാളത്തിൽ ക്ലോസ്സറ്റ് കഷണവും ചെങ്കല്ലും വെച്ച വിവരം കാസർകോട് റെയിൽവെ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചത്.

സ്റ്റേഷൻ മാസ്റ്റർ ഉടൻ തന്നെ വിവരം കാസർകോട് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് കൈമാറി. ഇതേ തുടർന്ന് ആര്പിഎഫ് ഉദ്യോഗസ്ഥർ അടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവത്തിൽ റെയിൽവെ കാസർകോട് സബ്സെക്ഷൻ പെർമനന്റ് വേ ഇൻസ്പെക്ടർ കെ. വിനുവിന്റെ 41, പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസ് റജിസ്റ്റർ ചെയ്തു.

LatestDaily

Read Previous

പശുക്കടത്താരോപിച്ച് ആക്രമണം

Read Next

സംയുക്ത ജമാഅത്ത് നോട്ടീസ്  മുഖവിലയ്ക്കെടുക്കില്ല: കൊളവയൽ മുസ്ലിം ജമാഅത്ത്