സ്വന്തം ലേഖകൻ
നീലേശ്വരം: നഗ്ന വീഡിയോ കോൾ ചെയ്യാൻ വിസമ്മതിച്ചതിന് ഭർത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു. വാഴുന്നോറൊടി കുണ്ടേന സ്വദേശിനിയായ ഇരുപതുകാരിയെയാണ് മടിക്കൈ ബങ്കളം സ്വദേശിയായ ഭർത്താവ് നഗ്ന വീഡിയോ കോൾ ചെയ്യാൻ നിർബന്ധിച്ചത്.
നീലേശ്വരം പേരോൽ പാലായിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നതിനിടെ 2022 ഏപ്രിൽ മാസം മുതൽ ഭർത്താവ് നഗ്ന വീഡിയോ കോൾ ചെയ്യാൻ നിർബന്ധിച്ചുവെന്നാണ് യുവതിയുടെ പരാതി. വഴങ്ങാതെ വന്നപ്പോൾ ശാരീരികമായും, മാനസികമായും പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരാതിയിൽ ഗാർഹിക പീഡന നിയമ പ്രകാരമാണ് കേസ്.