മുസ് ലീം ലീഗ് മുൻ കൗൺസിലർ റുബീന സിപിഎമ്മിൽ ചേരും

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : നഗരസഭാ മുൻ മുസ്്ലീം ലീഗ് കൗൺസിലർ റുബീന ഖദീജ സിപിഎമ്മിൽ ചേരാനുള്ള ഒരുക്കങ്ങളിൽ. നഗരസഭ വാർഡ് 34 പുഞ്ചാവിയിൽ നിന്ന് 2015-ൽ തിരഞ്ഞെടുക്കപ്പെട്ട റുബീന ഖദീജ 2020-ലെ നഗരസഭാ തെരഞ്ഞെടുപ്പിൽ തീരദേശത്തെ മറ്റൊരു ഉറപ്പായ ലീഗ് വാർഡിൽ നിന്ന് മത്സരിക്കാൻ ആഗ്രഹമറിയിച്ചുവെങ്കിലും, മുസ്്ലീം ലീഗ് മണ്ഡലം നേതൃത്വം റുബീനയ്ക്ക് സീറ്റ് നൽകിയിരുന്നില്ല.

അവിടുന്നിങ്ങോട്ട് റുബീന ലീഗുമായി കൊമ്പുകോർത്ത് കഴിയുകയാണ്. സിപിഎമ്മിൽ ചേക്കേറി 2025-ലെ നഗരസഭ തിരഞ്ഞെടുപ്പിൽ റുബീന മത്സരിക്കുമെന്ന കിംവദന്തികൾക്കിടയിലാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയ സിപിഎം നേതാവ് പി. ജയരാജനെ റുബീന നേരിൽക്കണ്ടത്. ജയരാജൻ റൂബീനയെ സിപിഎമ്മിലേക്ക് ക്ഷണിച്ചു. റുബീനയ്ക്കൊപ്പം ഐഎൻഎൽ നഗരസഭ 33-ാം വാർഡ് ഞാണിക്കടവിൽ നിന്നുള്ള കൗൺസിലർ നജ്മ റാഫിയുമുണ്ടായിരുന്നു.

റുബീനയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്്ലീം ലീഗ് നേതൃത്വം പാടെ തഴഞ്ഞ കാര്യം നജ്മ റാഫി പി. ജയരാജന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ‘അതിനെന്താ……..പാർട്ടിയിലേക്ക് വന്നാൽ അടുത്ത നഗരസഭാ സീറ്റിൽ പരിഗണിക്കാമല്ലോ എന്ന് പി.ജയരാജൻ റുബീനയ്ക്ക് ഉറപ്പുനൽകി. ഇതുകേട്ട് ഏറെ സന്തോഷവതിയായ റുബീന ജയരാജൻ സഖാവിനൊപ്പം പടമെടുക്കുകയും ചെയ്തു. ബസ് സ്റ്റാന്റിലുള്ള വി.വി. രമേശന്റെ ഖാദി വിൽപ്പന കേന്ദ്രത്തിന് മുന്നിലാണ് റുബീനയും നജ്മയും ജയരാജനൊപ്പം പടത്തിന് പോസ് ചെയ്തത്.

LatestDaily

Read Previous

കുളത്തിൽ മുങ്ങി മരിച്ചു

Read Next

കുണ്ടംകുഴി ജിബിജി 66 കോടി തട്ടിയെടുത്തതിന് തെളിവ്