ട്രെയിനിന് നേരെ കല്ലേറ് പതിവായി: യാത്രക്കാര്‍ ഭീതിയില്‍‌

കണ്ണൂര്‍: കണ്ണൂരിനും കാസര്‍കോടിനുമിടയില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് തീവണ്ടികള്‍ക്കു നേരെ നടക്കുന്ന കല്ലേറ്. കല്ലേറ് അടിക്കടി റിപ്പോര്‍ട്ട് ചെയ്യുമ്പോഴും അക്രമികളെ കണ്ടെത്താൻ പോലും സാധിക്കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ എങ്ങനെ തടയാമെന്ന കാര്യത്തില്‍ റെയില്‍വേക്ക്  കൃത്യമായ മറുപടിയുമില്ല.

നേരത്തെ കേരളാ അതിര്‍ത്തിയോട് ചേര്‍ന്ന് മഞ്ചേശ്വരം, ഉപ്പള മേഖലകളിലാണ് തീവണ്ടികള്‍ക്ക് നേരെയുള്ള കല്ലേറ് നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അടുത്തിടെ ഇത് കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും ആവര്‍ത്തിച്ച്‌ തുടങ്ങി. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്കകത്ത് സുരക്ഷയില്ലെന്നതാണ് നിലവിലെ സാഹചര്യം. രണ്ടു ദിവസത്തിനിടെ കണ്ണൂരിനും കാഞ്ഞങ്ങാടിനുമിടയില്‍ നാലു ട്രെയിനുകൾക്ക്  നേരെയാണ് കല്ലേറ് ഉണ്ടായത്.

ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഇതോടെ യാത്രക്കാരുടെ മനസ്സില്‍ ഭീതി ശക്തമായിട്ടുണ്ട്. നിരീക്ഷണ സംവിധാനം അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. സാമൂഹ്യ വിരുദ്ധരുടെ താവളമായി റെയില്‍ പാളങ്ങള്‍ മാറിയതോടെയാണ് ട്രെയിനുകൾക്ക് നേരെ കല്ലേറ് പതിവായത്.

LatestDaily

Read Previous

കള്ളത്തോക്കുകളുമായി നായാട്ടിനിറങ്ങിയ മൂന്നുപേര്‍ അറസ്റ്റില്‍

Read Next

കാഞ്ഞങ്ങാട് ഭീമ ഗോൾഡ് 18-ന് തുറക്കും