സി. ശിവദാസന് പോലീസ് മെഡൽ

കാസർകോട്: വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന്  കാസർകോട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സി. ശിവദാസൻ അർഹനായി. ബേഡഡുക്ക തെക്കേക്കര സ്വദേശിയാണ്.23 വർഷമായി കേരള പോലീസിൽ ജോലി ചെയ്യുന്നു. വെള്ളരിക്കുണ്ട്, ബദിയടുക്ക, ആദൂർ, കാസർകോട്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. കുമ്പള അബുബക്കർ സിദ്ധിഖ് കൊലക്കേസ് ബോവിക്കാനം, പെർള കാജംബാടി, മല്ലം കൊലക്കേസ്സുകൾ, കുണ്ടംകുഴി, ബന്തടുക്ക കളവ് കേസ്സുകൾ, കുറ്റിക്കോൽ സഹകരണ ബാങ്ക്, ബേള ക്രിക്കറ്റ്‌ സ്റ്റേഡിയം കേസ്, തുടങ്ങിയവയിൽ അന്വേഷണ ഉദ്യോഗസ്ഥൻമാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

Read Previous

ദേശീയ പതാക ഉയർത്തൽ ചടങ്ങിനിടെ കയ്യാങ്കളി

Read Next

അജാനൂർ കൃഷി ഭവൻ കോൺഗ്രസ് ഉപരോധിച്ചു