ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ: വൻ ലാഭവിഹിതം തരാമെന്ന് വിശ്വസിപ്പിച്ച് സ്വർണ്ണവും പണവും നിക്ഷേപവും സ്വീകരിച്ച് നിക്ഷേപകരെ വഞ്ചിച്ച പയ്യന്നൂരിലെ ഫാഷൻ ഗോൾഡ് സ്വർണ്ണാഭരണ സ്ഥാപന മേധാവിക്കെതിരെ നിക്ഷേപകരായ നാലു പേർ നൽകിയ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തു.
ഒരു ലക്ഷം രൂപയ്ക്ക് മാസം ആയിരം രൂപ ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് രാമന്തളി വടക്കുമ്പാട് സ്വദേശി അബ്ദുൾ ഖാദറിൽ നിന്നും 15 ലക്ഷം രൂപയും , പയ്യന്നൂർ കവ്വായിയിലെ യു.വി. നഫീസയിൽ നിന്നും ആറ് ലക്ഷം രൂപയും , കവ്വായിയിലെ ഖമറുന്നീസയിൽ നിന്നും 208 ഗ്രാം സ്വർണ്ണവും, രാമന്തളി സ്വദേശിനി സെറീനയിൽ നിന്നും150 ഗ്രാം സ്വർണ്ണവും നിക്ഷേപമായി വാങ്ങിയശേഷം കൊടുത്ത പണമോ സ്വർണ്ണമോ തിരിച്ചു കൊടുക്കുകയോ ലാഭ വിഹിതം നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഫാഷൻ ഗോൾഡ് സ്ഥാപന ഉടമ ചന്തേരയിലെ ടി.കെ. പൂക്കോയക്കെതിരെ കേസെടുത്തത്.
2015 മുതൽ 2019 വരെയുള്ള കാലയളവിലാണ് സ്വർണ്ണവും പണവും നാലു പേരിൽ നിന്നും നിക്ഷേപമായി സ്വീകരിച്ച ശേഷം വഞ്ചിച്ചത്. നേരത്തെ ഇത്തരത്തിൽ പയ്യന്നൂർ പോലീസ് നിക്ഷേപകരായ നിരവധി പരാതിക്കാരിൽ നിന്നും കേസെടുത്തിരുന്നു. കേസുകൾ കോടതിയിൽ വിചാരണയിലാണ്.