ഓണം പ്രത്യേക ട്രെയിനുകൾ ഇല്ല; റെയിൽവെ തൽകാൽ കൊള്ള

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ഓണത്തിരക്ക് കണക്കിലെടുത്ത് ആവശ്യത്തിന് പ്രത്യേക ട്രെയിനുകൾ അനുവദിക്കാതെ ഓണക്കാലത്തും റെയിൽവെയുടെ  തകർപ്പൻ തൽകാൽ കൊള്ള. മംഗളൂരുവിലേക്കുള്ള ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് തിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഇതേവരെ പരിഗണിച്ചിട്ടില്ല.  മുൻവർഷങ്ങളിൽ ഓരോ ക്ലാസ്സിലെയും സൗകര്യങ്ങളും ലഭ്യതയും ഉപയോഗ രീതിയും കണക്കിലെടുത്ത് വിവിധ ക്ലാസ്സുകളിൽ തത്കാൽ ക്വാട്ട അതാത് സോണുകളിലാണ്  നിശ്ചയിച്ചിരുന്നത്. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കാണ് യാത്രക്കാരുടെ തിരക്ക് കൂടുതൽ.

എട്ടുലക്ഷത്തിലേറെ മലയാളികൾ ബംഗളൂരുവിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരിൽ കുറഞ്ഞ ശതമാനം പേർ മാത്രമാണ് ഉൽസവ സീസണുകളിൽ നാട്ടിലേക്ക് വന്നു പോകുന്നത്. ഇവർക്ക് പോലും യാത്രാ സൗകര്യങ്ങൾ നൽകാൻ ബന്ധപ്പെട്ടവർക്കാവുന്നില്ല. ഇപ്പോൾ യാത്രയുടെ ആവശ്യകതയും വർദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരം – എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പ്രതിദിന ട്രെയിനുകളടക്കം പന്ത്രണ്ട് ട്രെയിനുകൾ മാത്രമാണ് ഈ മേഖലയിലെ യാത്രക്കാരുടെ ആശ്രയം.

ജൂലായ് മുപ്പതിന് ടിക്കറ്റ് റിസർവ്വേഷൻ ആരംഭിച്ച ട്രെയിനുകളിലെല്ലാം ടിക്കറ്റ് കാലിയായിക്കഴിഞ്ഞു. ബംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് യാത്രക്കാർ ഓണത്തിന് നാട്ടിലെത്താൻ ടിക്കറ്റിന് കാത്തു നിൽക്കുകയാണ്. സ്ഥിരം ട്രെയിനുകളിൽ ഓണ ദിവസങ്ങളിലെ ടിക്കറ്റ് നേരത്തെ തന്നെ കാത്തിരിപ്പ്  പട്ടികയിലായിക്കഴിഞ്ഞു.

ഓണത്തിരക്കിൽ കണ്ണുവെച്ച് ടിക്കറ്റ് ചവിട്ടിപ്പിടിച്ച് കൊണ്ടുള്ള ഓൺലൈൻ പൂഴ്ത്തിവെപ്പ് നടക്കുന്നതായി ആക്ഷേപമുണ്ട്. തൽകാൽ ദിവസങ്ങളിലേക്കാൾ കൂടുതൽ വിലയ്ക്ക് ഓണക്കാലത്ത് ടിക്കറ്റ് വിൽക്കാനാവുമെന്നതാണ് പൂഴ്ത്തിവെപ്പിന് കാരണം. തൽകാലിന് നീക്കിവെക്കുന്ന തിൽത്തന്നെ 50 ശതമാനം സാദാ തത്കാലും ബാക്കി പ്രീമിയം തത്കാലുമാണ് പ്രീമിയം ടിക്കറ്റുകളിൽ വിമാന ടിക്കറ്റ് മാതൃകയിൽ ഓരോ പത്ത് ശതമാനം കഴിയുന്തോറും നിരക്ക് വർദ്ധിപ്പിക്കും.

LatestDaily

Read Previous

അജാനൂർ കൃഷി ഭവൻ കോൺഗ്രസ് ഉപരോധിച്ചു

Read Next

കുളത്തിൽ മുങ്ങി മരിച്ചു