അജാനൂർ കൃഷി ഭവൻ കോൺഗ്രസ് ഉപരോധിച്ചു

സ്വന്തം ലേഖകൻ

അജാനൂർ : ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് അജാനൂർ കൃഷി ഓഫീസർ വ്യാപകമായി അഴിമതി നടത്തുന്നുവെന്ന ആരോപണത്തിൽ അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷി ഓഫീസറെ ഉപരോധിച്ചു. ഡിസിസി ജനറൽ സിക്രട്ടറി പി.വി. സുരേഷ് ഉപരോധം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എക്കാൽ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.

അരവിന്ദാക്ഷൻ നായർ, എൻ.വി. ശ്രീനിവാസൻ മഡിയൻ, രവീന്ദ്രൻ.െക, സിന്ധു ബാബു, സതീശൻ പരക്കാട്ടിൽ, പി.വി. ബാലകൃഷ്ണൻ, ഉമേശൻ കാട്ടുകുളങ്ങര, രാജീവൻ വെള്ളിക്കോത്ത്, ബാലകൃഷ്ണൻ തണ്ണോട്ട്, നാരായണൻ മൂലക്കണ്ടം, എൻ.വി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

Read Previous

സി. ശിവദാസന് പോലീസ് മെഡൽ

Read Next

ഓണം പ്രത്യേക ട്രെയിനുകൾ ഇല്ല; റെയിൽവെ തൽകാൽ കൊള്ള