ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജപുരം : രണ്ടു കള്ളത്തോക്കുമായി നായാട്ടിനിറങ്ങിയ മൂന്നുപേര്‍ അറസ്റ്റില്‍. കള്ളാര്‍ പുതിയകുടിയിലെ കെ സതീഷ് 37 , പെരുമ്പള്ളി സ്വദേശികളായ കെ വിനീത് 32 , ആര് ശ്രീരാജ് 32 എന്നിവരാണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി രാജപുരം പ്ലാന്റേഷന് അതിര്‍ത്തിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നായാട്ട് സംഘത്തെ പിടികൂടിയത്.
ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു കള്ളത്തോക്കുകളുംതിരകളും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പുതിയകുടി, ബളാല്‍ സ്വദേശികളായ മറ്റ് മുന്ന് പ്രതികള്‍ക്കായി വനംവകുപ്പുദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി. പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പ് ഓട്ടമലയില്നിന്നും ഒരുമാസം മുമ്പ് റാണിപുരത്തുനിന്നും നായാട്ടുസംഘത്തെ വനം വകുപ്പ് പിടികൂടിയിരുന്നു. കൃഷിയിടത്തിലെത്തുന്ന പന്നികളെ വെടിവെക്കാമെന്ന ഉത്തരവിന്റെ മറവിലാണ് നായാട്ട്. പനത്തടി സെക്ഷന്‍ ഫോറസ്റ്റര്‍ ബി ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ ആര് രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് നായാട്ടുകാരെ പിടികൂടിയത്. മലയോരത്തെ മറ്റ് ചില നായാട്ട് സംഘങ്ങളും അധികൃതരുടെ നിരീക്ഷണത്തിലാണ്.