എംഎസ്എഫ് ഭാരവാഹികൾക്ക് സസ്പെൻഷൻ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : ഹരിതയുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിൽ മുസ്്ലീം ലീഗിനെതിരെ രഹസ്യ ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ ആറ് എംഎസ്എഫ് ഭാരവാഹികളെ മലപ്പുറത്ത് ലീഗിൽ നിന്ന് സസ്പെന്റ് ചെയ്തു. ജില്ലാ ജോ. സിക്രട്ടറി ടി.പി. നബീൽ, കൊണ്ടോട്ടി മണ്ഡലം പ്രസിഡണ്ട് പി.വി. ഫാഹിം എന്നിവരെയാണ് ജില്ലാ കമ്മിറ്റി അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ. നവാസിനെതിരെ ഗൂഢാലോചന നടത്തിയതിന്റെ രേഖകൾ പുറത്ത് വന്നിരുന്നു. എംഎസ്എഫ് സ്ക്വയർ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വിഭാഗീയ പ്രവർത്തനം നടത്തി എന്നതാണ് നടപടിക്ക് വിധേയരായവർക്കെതിരായ കണ്ടെത്തൽ. മുസ്്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽ സിക്രട്ടറി പി.എം.ഏ. സലാം എന്നിവർക്കെതിരെ ഇവർ വോയ്സ് ക്ലിപ്പുകൾ പ്രചരിപ്പിച്ചിരുന്നു.

നിലവിൽ എംഎസ്എഫ് ഭാരവാഹികളടക്കം ഇൗ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പാർട്ടിക്കും നേതാക്കൾക്കുമെതിരെ ഗൂഢാലോചന നടത്തിയതായി രേഖകൾ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാ കമ്മിറ്റി പുറത്തുവിട്ട നോട്ടീസിൽ വ്യക്തമാക്കി വിഷയം സംസ്ഥാന തലത്തിൽ അന്വേഷിക്കേണ്ടതുണ്ടെന്നും നോട്ടീസിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള നേതാക്കൾക്ക് കൂടി വൈകാതെ നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്.

LatestDaily

Read Previous

അധ്യാപികയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച സംഘം പിടിയിൽ

Read Next

സിപിഎം മുൻ ബ്രാഞ്ച് സിക്രട്ടറിക്കെതിരെ പോക്സോ കേസ്