എരിക്കുളത്ത് പറിച്ചത്മൂന്ന് പവൻ സ്വർണ്ണമാല കേസ്സെടുക്കാൻ പോലീസ് മടിച്ചു

സ്റ്റാഫ് ലേഖകൻ

നീലേശ്വരം: എരിക്കുളം വീട്ടമ്മ സരോജിനിയുടെ കഴുത്തിൽ നിന്ന് രണ്ടംഗ കവർച്ചാ സംഘം പറിച്ചെടുത്തത് മൂന്നുപവൻ സ്വർണ്ണമാല. ആഗസ്ത് 8-ന് ചൊവ്വാഴ്ച പുലർച്ചെ 4 മണിക്ക് എരിക്കുളം വേട്ടക്കൊരുമകൻ കൊട്ടാരം ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന സരോജിനി വീട്ടുമുറ്റത്ത് പാത്രം കഴുകുന്നതിനിടയിലാണ് രണ്ടംഗ കവർച്ചാ സംഘം സരോജിനിക്ക് നേരെ ചാടി വീണത്.

അക്രമികൾ സരോജിനിയുടെ വായയും, മൂക്കും  പൊത്തിപ്പിടിച്ചാണ് കഴുത്തിലുണ്ടായിരുന്ന മൂന്നുപവൻ തൂക്കം വരുന്ന സ്വർണ്ണമാല പറിച്ചെടുത്തത്. രോജിനി കവർച്ചക്കാരെ ചെറുത്തു നിന്നപ്പോൾ തള്ളി താഴെയിട്ട ശേഷം സ്വർണ്ണമാലയുടെ പകുതി ഭാഗവുമായി കവർച്ചക്കാർ ഇരുളിൽ കടന്നു കളയുകയായിരുന്നു.

പൊട്ടിയ സ്വർണ്ണമാലയുടെ ചെറിയൊരു ഭാഗം മാത്രമാണ് സരോജിനിക്ക് കൈയ്യിൽ കിട്ടിയത്. വീടിനടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് പുലർകാലം ഭക്തി ഗീതം ഉയർന്നതിനാൽ സ്ത്രീയുടെ നിലവിളി പുറത്താരും കേട്ടതുമില്ല. സ്വർണ്ണമാലയിൽ ഉദ്ദേശം രണ്ടുപവനോളം കവർച്ചക്കാർ കൊണ്ടുപോയി.    ഇന്നത്തെ വിലയനുസരിച്ച് മുക്കാൽ ലക്ഷത്തിന് മുകളിൽ വില വരുന്ന സ്വർണ്ണമാണ് കവർച്ചക്കാർ കൈക്കലാക്കിയത്.

8-ന് ചൊവ്വാഴ്ച രാവിലെ തന്നെ സരോജിനിയുടെ മകൻ ശശിയും മറ്റും നീലേശ്വരം പോലീസിലെത്തി പരാതി നൽകിയെങ്കിലും, എന്തുകൊണ്ടോ, ഈ സ്വർണ്ണക്കവർച്ചയിൽ നീലേശ്വരം പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തില്ല. തൽസമയം പോലീസ് അന്നുതന്നെ സരോജിനിയുടെ എരിക്കുളത്തുള്ള വീട്ടിലെത്തി കവർച്ചാ വിവരം അന്വേഷിച്ചു പോയിരുന്നു.

LatestDaily

Read Previous

വീടുവിട്ട ഭർതൃമതി കാമുകനൊപ്പം മക്കളെയുപേക്ഷിച്ചതിന് പോലീസ് കേസ് റജിസ്റ്റർ ചെയ്തു

Read Next

കാഞ്ഞങ്ങാട്ടെ മതസ്പർദ്ദ കേസ്സിൽ 8 പ്രതികൾക്ക് ജാമ്യം