ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട് : സംസ്ഥാനത്തെ പോലീസ് സേനയിൽ 2681 പേർക്ക് കൂടി ഇടം ലഭിക്കും. പിഎസ്്.സി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 2681 പോലീസ് ട്രെയിനികളോട് ഇൗ മാസം 16-ന് പരിശീലന കേന്ദ്രങ്ങളിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. സായുധ സേനാ വിഭാഗത്തിലെ എട്ട് കേന്ദ്രങ്ങളിൽ 17 മുതൽ പരിശീലനം തുടങ്ങും. നിലവിൽ പോലീസ് സേനയിൽ അരലക്ഷത്തിലേറെ പേരുണ്ട്.
പുതിയ ആൾക്കാർ പോലീസ് സേനയിലെത്തുന്നത് ഇപ്പോഴത്തെ ജോലി ഭാരം കുറക്കാൻ സഹായകരമാകും. റി ക്രൂട്ട് ചെയ്തവരിൽ 305 പേർ തൃശൂർ പോലീസ് അക്കാദമിയിൽ(കെ.ഇ.പി.ഏ.) പരിശീലനം നേടി വനിതാ പോലീസ് ബറ്റാലിയന്റെ ഭാഗമാകും. 484 പേർ മലപ്പുറത്തെ എംഎസ്പി ബറ്റാലിയനിലും 324 പേർ തിരുവനന്തപുരം എസ്ഏപി ക്യാമ്പിലും അവശേഷിക്കുന്നവർ സായുധ പോലീസിന്റെ അഞ്ച് ബറ്റാലിയനുകളിലുമായി പരിശീലനം നേടും.
സായുധ ബറ്റാലിയൻ ഏഡിജിപി, കെ.ഇ.പി.ഏ, ഏഡിജിപി എന്നിവർക്ക് യഥാക്രമം ഔട്ട്ഡോർ, ഇൻഡോർ, പരിശീലന സെഷനുകൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല നൽകി. പരീശിലന പുരോഗതി സംബന്ധിച്ച് ഇരുവരും പ്രതിമാസ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് നൽകണം.
പരിശീലനം പൂർത്തിയായാൽ ട്രെയിനികളെ വിവിധ ബറ്റാലിയനുകളിൽ നിന്ന് സിവിൽ പോലീസ് ഓഫീസർമാരായി ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ നിയമിക്കും. ലോക്കൽ സ്റ്റേഷനുകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ അവരുടെ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നത് വരെ ബറ്റാലിയനുകളിൽ ജോലി ചെയ്യേണ്ടിവരും.